[]ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെ പുരുഷ വിഭാഗം സിംഗിള്‍സില്‍ പുറത്തായി. മുറെ ഇത്തവണ സെമി പോലും കാണാതെയാണ് പുറത്താവുന്നത്. []
ഒന്‍പതാം സീഡ് പോളണ്ടിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയാണ് മുറയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6.4, 6.3, 6.2. വാവ്‌റിങ്ക ഒരു ഗ്രാന്‍സ്‌ലാമിന്റെ സെമിയില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.
അതേസമയം, ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചും, റാഫേല്‍ നദാലും സെമിയില്‍ കടന്നു. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും, ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്‌റ്റെപാനക്കും പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലിലെത്തി.
അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരെ മറികടന്നാണ് പേസ് – സ്‌റ്റെപാനെക്ക് സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു സഖ്യത്തിന്റെ മുന്നേറ്റം.