വാഷിങ്ടണ്‍: അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ജൂതവിദ്യാര്‍ത്ഥികളോട് ക്യാമ്പസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദേശിച്ച് ജൂത പുരോഹിതര്‍. ഇസ്രഈല്‍ വിരുദ്ധ, ഫലസ്തീന്‍ അനുകൂല സമരം ശക്തമായതിനെയ തുടര്‍ന്ന് ക്യാമ്പസില്‍ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും വെര്‍ച്വല്‍ ക്ലാസുകള്‍ മാത്രമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ച് ദിവസമായി ക്യാമ്പസില്‍ ഫലസ്തീനെ അനുകൂലിച്ച് കൊണ്ടും ഇസ്രഈലിനെതിരായും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ശനിയാഴ്ച രാത്രിയില്‍ പ്രതിഷേധക്കാരും ജൂത വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. നൂറിലേറെ വിദ്യാര്‍ത്ഥികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്‌നം വഷളാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജുതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ജൂത പുരോഹിതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
‘ ഭയാനകമായ കാര്യങ്ങള്‍ക്കാണ് ക്യാമ്പസിനകത്തും പരിസരങ്ങളിലും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ജൂത വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ജൂതവിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍വകലാശാലയുടെ സുരക്ഷ ഉറപ്പവരുത്താനും അധികൃതര്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ രാത്രികളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഈ പശ്ചാലത്തില്‍ ക്യാമ്പസിലെയും പരിസരത്തെയും അന്തരീക്ഷം മെച്ചപ്പെടുന്നതു വരെ വീടുകളിലേക്ക് മടങ്ങാന്‍ ഏറെ വേദനയോടെ ജൂത വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. ക്യാമ്പസിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ജോലിയല്ല. ഈ വെറുപ്പ് ആരും സഹിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ സ്‌കൂളില്‍ തുടരേണ്ടതില്ല’ ജ്യൂയിഷ് ലേണിങ് ഇനീഷ്യേറ്റീവ് ഓഫ് ക്യാമ്പസ് ഓര്‍ത്തഡോക്സ് യൂണിയന്‍ ഡയറക്ടര്‍ ബ്യൂച്‌ലര്‍ പറഞ്ഞു
വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് അപലപിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിലായി ജൂതന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സമൂഹത്തിലും കലാലയങ്ങളിലും ഓണ്‍ലൈനിലും ഇതിനായുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടണ്ടെന്നും രാജ്യത്തൊരിടത്തും പ്രത്യേകിച്ച് കലാലയങ്ങളിലും ഇത് അനുവദിക്കില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞിട്ടുള്ളത്. ബൈഡന്റെ ഈ പ്രസ്താവന കൂടി കണക്കിലെടുത്ത് കൊണ്ടാണ് ജൂതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
content highlights: Anti-Israel rally at Columbia University; Priests expelled Jewish students from campus