'ഞങ്ങൾ ദ്രാവിഡർ, ഹിന്ദി അറിയില്ല പോയി പണി നോക്കൂ'; ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർണാടകയിലും പ്രതിഷേധം
national news
'ഞങ്ങൾ ദ്രാവിഡർ, ഹിന്ദി അറിയില്ല പോയി പണി നോക്കൂ'; ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർണാടകയിലും പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 7:52 am

ബം​ഗ​ളു​രു: പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളെ ഇല്ലാതാക്കി​ ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽപ്പിക്കാനുള്ള​ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കർണാടകയിലും പ്രതിഷേധം. ‘ഹി​ന്ദി ദി​ന’​മാ​യ തി​ങ്ക​ളാ​ഴ്​​ച ക​ന്ന​ട അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മാ​ച​രി​ക്കും.

ത​മി​ഴ്​​നാ​ട്ടി​ൽ ഹി​ന്ദി വി​രു​ദ്ധ കാ​മ്പ​യി​ൻ രാ​ഷ്​​ട്രീ​യ വി​വാ​ദ​മു​യ​ർ​ത്തി​യതിന്​ പിന്നാലെയാണ്​ ക​ർണാടകയിലും പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്.
‘ക​ന്ന​ഡ ഗൃ​ഹ​കാ​ര കൂ​ട്ട’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​കാ​മ്പ​യി​ൻ വെ​ള്ളി​യാ​ഴ്​​ച ട്വി​റ്റ​റി​ൽ ട്രെ​ൻ​ഡി​ങ്ങായിരുന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം ഹി​ന്ദി ദി​നം സം​സ്ഥാ​ന​ത്ത് ക​ന്ന​ട സം​ഘ​ട​ന​ക​ള്‍ ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു.

ഹി​ന്ദി ഗൊ​ത്തി​ല്ല ഹോ​ഗോ, നാ​വു ക​ന്ന​ഡി​ഗ​രു, നാ​വു ദ്രാ​വി​ഡ​രു’ (ഹി​ന്ദി അ​റി​യി​ല്ല പോ​കൂ, ഞ​ങ്ങ​ള്‍ ക​ന്ന​ഡി​ഗ​ര്‍, ഞ​ങ്ങ​ള്‍ ദ്രാ​വി​ഡ​ര്‍) എ​ന്ന ഹാ​ഷ്​​ടാ​ഗി​ൽ ​ട്വിറ്ററിൽ ഉൾപ്പെടെ സാമൂ​ഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇതിനു പുറമെ ‘സെ​ർ​വ്​ ഇ​ൻ​മൈ ലാം​ഗ്വേ​ജ്’​ എ​ന്ന ഹാ​ഷ്​​ടാ​ഗി​ലും പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെതിരെയുള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉൾപ്പെടുത്തിയ ടീ ​ഷ​ർ​ട്ടു​ക​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ‘ക​ര്‍ണാ​ട​ക ര​ക്ഷ​ണ​വേ​ദി​കെ’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കുമെന്നും സംഘാടകർ പറയുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ പു​തി​യ വി​ദ്യാ​ഭ്യാ​സ നയം ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ശക്തിപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ​
ഹി​ന്ദി​ക്ക് അ​മി​ത​പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​തി​ലൂ​ടെ മ​റ്റു ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.

നേരത്തെ ഏറെ വിവാദങ്ങൾ തീർത്ത ഇ.ഐ.എയുടെ (പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍ട്ടിന്റെ) ക​ര​ട് ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മു​ള്‍പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ക​ന്ന​ട അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ ക​ടു​ത്ത വി​യോ​ജി​പ്പ് പ്രകടപ്പിച്ച് രം​ഗത്തെത്തിയിരുന്നു.

ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ര്‍ക്ക് ഭ​ര​ണ​ത്തി​ല്‍ പ്ര​ത്യേ​ക സ്ഥാ​നം ല​ഭി​ക്കു​ന്നു​വെ​ന്ന ജെ.​ഡി.​എ​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ പ​രാ​മ​ര്‍ശം രാ​ഷ്​​ട്രീ​യ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​രെ ഇ​ന്ത്യ​ക്കാ​ര​നാ​യി ക​ണ​ക്കാ​ക്കാ​ത്ത വ​ട​ക്കേ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തിന്റെ മ​നോ​ഭാ​വ​ത്തെ ചോ​ദ്യം ചെ​യ്​​ത ത​മി​ഴ്​ രാ​ഷ്​​ട്രീ​യ നേ​താ​വ്​ ക​നി​മൊ​ഴി​യും പി. ​ചി​ദം​ബ​ര​വും ഉ​യ​ർ​ത്തി​യ വാ​ദ​ത്തെ പി​ന്തു​ണ​ച്ചാ​യി​രു​ന്നു കു​മാ​ര​സ്വാ​മി​യും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anti Hindi impostion campaign in Karnataka