നരഭോജന നിരോധന നിയമം വരുന്നു
Daily News
നരഭോജന നിരോധന നിയമം വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2014, 10:57 pm

cannibels ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നരഭോജന നിരോധന നിയമം പ്രാബല്യത്തില്‍ വരാന്‍ സാധ്യത. മനുഷ്യനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ട് പേരെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പുതിയ ഒരു നിയമത്തേകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മന്ത്രവാദം, വില്‍പ്പന, ഭക്ഷിക്കല്‍ എന്നിവക്ക് വേണ്ടി മൃതദേഹങ്ങല്‍ ഉപയോഗിക്കരുത് എന്നാണ് പാക് ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ച ബില്ലുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റം ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷമെങ്കിലും തടവ് നല്‍കണമെന്നും ബില്ല് നിര്‍ദ്ദേശിക്കുന്നു.

ഈ വര്‍ഷം ഏപ്രിലിലാണ് നൂറോളം മൃതദേഹങ്ങള്‍ ശ്മശാനത്തില്‍ നിന്ന് കുഴിച്ചെടുത്ത് ഭക്ഷിച്ചതിന് മുഹമ്മദ് ആരിഫ്(35), മുഹമ്മദ് ഫര്‍മാന്‍ അലി (30) എന്നിരെ അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് ഇവര്‍ മുമ്പും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ ശിരസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

മെയില്‍ ഓണ്‍ലൈനാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.