ലക്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമാജ്‌വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി നേതാവിനെയടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്‌നൗവിലെ ഷാഹിന്‍ബാഗ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്.
ദല്‍ഹി ജാമിയനഗര്‍ സ്വദേശിയായ ഫൈസാന്‍ ഇലാഹി എന്ന വ്യക്തി ഷഹീന്‍ ബാഗ് പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പൊലീസിന്റെ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ ഡി.സി.പി വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കിയ ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി ഇദ്ദേഹം നിരവധി തവണ ഫോണ്‍ സമ്പര്‍ക്കം നടത്തിയിരുന്നുവെന്നും ഇവരെ കൂടാതെ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് എസ്.പി വിദ്യാര്‍ത്ഥി നേതാവ് പൂജ ശുക്ലയെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതായും വികാസ് ചന്ദ്ര ത്രിപാഠി വ്യക്തമാക്കി.
അതേസമയം സംഭവസ്ഥാലത്ത് പൂജ ശുക്ലയെയും മറ്റു പ്രവര്‍ത്തകരേയും പൊലീസ് തടഞ്ഞുവെച്ചിരുന്നുവെന്നും അവരോട് മോശമായി പെരുമാറുകയും അസഭ്യം പറഞ്ഞിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പ്രദേശമാണ് ഷാഹിന്‍ബാഗ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ