ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് സദാഫ് ജാഫര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധരപുരി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ജാമ്യം ലഭിച്ചു. ലഖ്‌നൗവില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ ഡിസംബറില്‍ ആണ് ഇവര്‍ അറസ്റ്റിലായത്.
പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ച നേതാക്കളെ ഡിസംബര്‍ 19ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 200ഓളം പേരെ പൊലീസ് ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അറസ്റ്റിലായവരില്‍ യു.പി കോണ്‍ഗ്രസ് നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സദാഫ് ജാഫറും ഉള്‍പ്പെട്ടിരുന്നു. പരിവര്‍ത്തന്‍ ചൗക്കില്‍ വെച്ചാണ് സദാഫ് അറസ്റ്റിലായത്. സദാഫ് ജാഫര്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നത്.
കസ്റ്റഡിയില്‍ വെച്ച് സദാഫ് ജാഫറിനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി അവരുടെ കുടുംബം രംഗത്തു വന്നിരുന്നു. അറസ്റ്റിലാവുന്നതിന് മുമ്പ് പ്രതിഷേധങ്ങളില്‍ പൊലീസ് അക്രമാസക്തമായി പെരുമാറുന്ന വീഡിയോ സദാഫ് പങ്കുവെച്ചിരുന്നു.
സദാഫ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായ എസ്.ആര്‍ ധരപുരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം സദാഫ് ജാഫറിന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ