ടൊറന്റോ: ടൊറന്റോയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം. ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധം നടന്നത്.
ടൊറന്റോ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഹിന്ദി ദിവസ് പരിപാടിക്കിടെയാണ് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നടന്നത്.
സി.എ.എക്കെതിരെയുള്ള വാചകങ്ങള്‍ എഴുതിയ ടീഷര്‍ട്ട് ധരിച്ച് ഒരുകൂട്ടം പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇവര്‍ ക്ഷണിക്കപ്പെടാതെയാണ് പരിപാടിയില്‍ എത്തിയതെന്നാരോപിച്ച് സംഘാടകര്‍ പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങി. ദേശീയഗാനം ആലപിച്ചുകൊണ്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പിന്നീട് ഓം ബിര്‍ള ഇതേ ഹാളിലെത്തി പരിപാടിയില്‍ പങ്കെടുത്തു.