| Monday, 30th December 2019, 8:47 am

പൗരത്വഭേദഗതി നിയമം; കോലം വരച്ച് പ്രതിഷേധിച്ച് എം.കെ സ്റ്റാലിനും; 'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ അടിമ സര്‍ക്കാരേ' എന്ന് അണികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വന്തം വീട്ടുമുറ്റത്ത് കോലം വരച്ച് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. വീടിന് മുന്നിലെ കോലത്തിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത നിലയിലുള്ള ചിത്രങ്ങള്‍ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ചെന്നൈയില്‍ പൗരത്വ ഭേദഗതിക്കെതിരെ കോലം വരച്ച പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലെടുക്കാന്‍ ചെന്ന അഭിഭാഷകരെയും പൊലീസ് തടഞ്ഞു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോലം വരച്ചുള്ള പ്രതിഷേധത്തിന് തമിഴ്‌നാട്ടില്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകുന്നതായാണ് സ്റ്റാലിന്റെ ട്വീറ്റിന്  താഴെയുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധിയാളുകള്‍ തങ്ങളുടെ വീട്ടുമുറ്റത്ത് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള കോലങ്ങള്‍ ഇടുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലീസിന്റെ നടപടിയ്ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ മുഴുവന്‍ കോലങ്ങള്‍ നിറയട്ടെയെന്ന കണ്ണന്‍ ഗോപിനാഥനും ആഹ്വാനം ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യൂ നട്ടെല്ലില്ലാത്ത അടിമ സര്‍ക്കാരേ ‘ എന്നാണ് ട്വീറ്റിന് താഴെയുള്ള ഒരു കമന്റ്. വലിയ സ്വീകാര്യതയാണ് സ്റ്റാലിന്റെ കോലം വരച്ചുള്ള പ്രതിഷേധത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more