ചെന്നൈയില്‍ പൗരത്വ ഭേദഗതിക്കെതിരെ കോലം വരച്ച പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലെടുക്കാന്‍ ചെന്ന അഭിഭാഷകരെയും പൊലീസ് തടഞ്ഞു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലീസിന്റെ നടപടിയ്ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ മുഴുവന്‍ കോലങ്ങള്‍ നിറയട്ടെയെന്ന കണ്ണന്‍ ഗോപിനാഥനും ആഹ്വാനം ചെയ്തിരുന്നു.
‘ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യൂ നട്ടെല്ലില്ലാത്ത അടിമ സര്‍ക്കാരേ ‘ എന്നാണ് ട്വീറ്റിന് താഴെയുള്ള ഒരു കമന്റ്. വലിയ സ്വീകാര്യതയാണ് സ്റ്റാലിന്റെ കോലം വരച്ചുള്ള പ്രതിഷേധത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
If they have courage let register case against leader spineless adimai government