കൊച്ചി: വിജിലന്‍സ് അന്വേഷണം നേരിടുന്ന “കൊച്ചിന്‍ മുസറീസ് ബിനാലെ ഫൗണ്ടേഷന്” വീണ്ടും അഞ്ചുകോടി രൂപകൂടി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിക്ഷേധിച്ച ബിനാല വേദിയിലേക്ക് പ്രകടനം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്ത ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. []
മുന്‍പ് അനുവദിച്ച 5 കോടി ബിനാല അധികൃതര്‍ ധൂര്‍ത്തടിച്ചതിനെ ചൊല്ലി ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ബിനാലെക്കുവേണ്ടി വീണ്ടും കോടികള്‍ അനുവദിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ബിനാലേക്ക് എതിരെയുള്ള വിജിലന്‍സ് അന്വഷണം ത്വരിതപെടുത്തുക, ജനപ്രതിനിധികള്‍ ബിനാലെ വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുക. സര്‍ക്കാര്‍ ഖജനാവിലെ പണം അഴിമതിക്കാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ നല്‍കാതിരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
ബിനാലെ വിരുദ്ധ കൂട്ടായ്മയിലെ പ്രശാന്ത് എ.ബി, സ്വപ്‌നേഷ് ബാബു , ജോണ്‍സണ്‍, ശ്യാം ലാല്‍, വിജയന്‍, ജോര്‍ജ്ജ്, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.