തിരുവനന്തപുരം: കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചില്ല. റെയില്‍വേ ബോര്‍ഡ് നിര്‍ദേശപ്രകാരം ബുധനാഴ്ച പുറത്തിറക്കിയ അന്ത്യോദയയുടെ പുതുക്കിയ സമയക്രമത്തില്‍ കാസര്‍കോടുമാത്രമാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴയെ ഒഴിവാക്കിയാണ് പുതുക്കിയ സമയക്രമം പുറത്തുവിട്ടത. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവില്ലാതെ ട്രെയിന്‍ നിര്‍ത്താനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സ്റ്റോപ്പ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലും ആലപ്പുഴയിലും വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളെ തുടനര്‍ന്ന് ആലപ്പുഴയ്ക്കും കാസര്‍കോടിനും സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിക്കുകയായിരിന്നു.
ജൂലൈ ആറുമുതല്‍ ജനുവരി അഞ്ചുവരെ പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരം മാത്രമേ അറിയിപ്പില്‍ ഇപ്പോള്‍ ഉള്ളൂ. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പെന്ന് റെയില്‍വേ അധികൃതറും അറിയിച്ചു.
അതേസമയം ആലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് പി കരുണാകരന്‍ എം.പി പറഞ്ഞു. സ്റ്റോപ്പ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. ആലപ്പുഴയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും കത്തയച്ചതായും എം.പി പറഞ്ഞു.