| Tuesday, 7th December 2021, 10:10 pm

പെപ്പെയ്‌ക്കൊപ്പം സ്‌കൂളിലും കോളേജിലും പോകാന്‍ പറ്റുമോ?; പുതിയ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോളുമായി ആന്റണി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി അണിയറ പ്രവര്‍ത്തകര്‍. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോള്‍.

പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പോള്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രമാണിത്. മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

10 മുതല്‍ 15 വയസുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, 20 മുതല്‍ 25 വയസുവരെയുള്ള യുവതി യുവാക്കള്‍, 30 മുതല്‍ 35 വയസുവരെയുള്ള സ്ത്രീ പുരുഷന്മാര്‍ എന്നിവരെയാണ് ആവശ്യം.

താല്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകളും, ഒരു സെല്‍ഫ് ഇന്‍ട്രോ വിഡിയോയും 7025565166 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന മെയില്‍ ഐഡിയിലേയ്‌ക്കോ അയക്കണം.

ഡിസംബര്‍ 20 ആണ് അവസാന തീയതി. അജഗജാന്തരം എന്ന സിനിമയാണ് ആന്റണിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന് ചിത്രത്തിന് ശേഷം ആന്റണിയെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വവും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Anthony Varghese with casting call for new movie

We use cookies to give you the best possible experience. Learn more