| Wednesday, 1st September 2021, 6:21 pm

ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസുകാരനായി ആന്റണി പെരുമ്പാവൂര്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: ദൃശ്യം 2വിന് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയിലും പൊലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂര്‍ പൊലീസുകാരനായി അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്.

മോഹന്‍ലാലിനും പൃഥിരാജിനൊപ്പം പൊലീസ് വേഷത്തിലുള്ള ആന്റണിയുടെ ചിത്രമാണ് പുറത്തുവന്നത്. നേരത്തെ മല്ലിക സുകുമാരനും മോഹന്‍ലാലും ഒരുമിച്ച് ഇരിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ദൃശ്യം 2 വിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തിയിരുന്നു.

ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. 80 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം തെലങ്കാനയില്‍ പുരോഗമിക്കുകയാണ്.

ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇതൊരു ഫണ്‍ ഫാമിലി ഡ്രാമയാണെന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വി പറഞ്ഞിരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Anthony Perumbavoor act in Bro Daddy as a policeman after Drishyam; Location pictures out

Latest Stories

We use cookies to give you the best possible experience. Learn more