Film News
അന്താക്ഷരിയിലൂടെ ഒരു സൈക്കോ ത്രില്ലര്‍; സൈജു കുറുപ്പിന്റെ അന്താക്ഷരി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 03, 05:48 am
Sunday, 3rd April 2022, 11:18 am

സൈജു കുറുപ്പ് നായകനാകുന്ന സൈക്കോ ത്രില്ലര്‍ ചിത്രം അന്താക്ഷരിയുടെ ട്രെയ്‌ലര്‍ പുറത്ത്. അന്താക്ഷരി കളിക്കാന്‍ ഇഷ്ടമുള്ള പൊലീസുകാരനായാണ് സൈജു സിനിമയിലെത്തുന്നത്. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത ട്രെയ്‌ലറാണ് പുറത്ത് വിട്ടിരിക്കുന്നത്.

സംവിധായകന്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ദാസാണ്.

പ്രിയങ്ക നായര്‍, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ, കോട്ടയം രമേശ്, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിപിന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബ്രദേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്ലം അബ്ദുള്‍ ജബ്ബാറാണ് അന്താക്ഷരി നിര്‍മിക്കുന്നത്. സോണി ലീവിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

Content Highlight: anthakshari trailer out