| Sunday, 16th July 2023, 9:02 am

ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'അന്ത: അസ്തി പ്രാരംഭ'; ടൈറ്റില്‍ ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവര്‍ നായകരാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘അന്ത: അസ്തി പ്രാരംഭ:’യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രം കെ.ഷമീര്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഷബീര്‍ പത്താന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുങ്ങുന്നത്. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ നാസര്‍, ബേബി വിഷ്ണുമായ, ധന്‍ജിത്ത്, രഞ്ജിത്ത് ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തില്‍ നിന്നുള്ള നായികയാവും ചിത്രത്തില്‍ വേഷമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, കൊച്ചി, ഉദുമല്‍ പേട്ട, ചെന്നൈ എന്നിവിടങ്ങളാണ്.

രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം താഹിര്‍ ഹംസയാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ. ഷെമീര്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്. പ്രൊജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂടര്‍: അമീര്‍ കൊച്ചിന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബോണി അസ്സനാര്‍, മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷെഫിന്‍ സുല്‍ഫിക്കര്‍, ആക്ഷന്‍: റോബിന്‍ ടോം, വി.എഫ്.എക്‌സ്: മഡ്ഡ്ഹൗസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി, ഡിജിറ്റല്‍ മാര്‍ക്കറ്റങ്: ബി.സി ക്രിയേറ്റീവ്‌സ്, ട്രെന്‍ഡി ടോളി, ഡിസൈന്‍സ്: രാഹുല്‍ രാജ്, ക്രിയേറ്റീവ് കോണ്‍സപ്റ്റ്‌സ്: മാജിക് മൊമെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ബി.

ജീവന്‍ റെഡ്ഡി സംവിധാനം ചെയ്ത റൊമാന്റിക് – ആക്ഷന്‍ ചിത്രമായ ‘ചോര്‍ ബസാര്‍’ ആണ് ആകാശിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ വലിയ വിജയവുമായി പ്രദര്‍ശനം നടത്തുന്ന ‘ബംബര്‍’ ആണ് വെട്രിയുടെ ചിത്രം. ഒരു ജാതി മനുഷ്യന്‍, പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കെ.ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്.

Content Highlight: ANTHA ASTHY PRARAMBA TITLE LOOK

We use cookies to give you the best possible experience. Learn more