| Friday, 10th June 2022, 8:05 pm

കാണികള്‍ ഇല്ലാതെ ആഹാ സുന്ദരാ; നസ്രിയ-നാനി ചിത്രം ബോക്‌സ് ഓഫീസില്‍ അടിപതറുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്രിയ, നാനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ പത്തിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം മലയാളത്തില്‍ മൊഴിമാറ്റി ‘ആഹാ സുന്ദരാ’ എന്ന് പേരില്‍ റിലീസ് ചെയ്തിരുന്നു. വളരെ കാലങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുന്ന നസ്രിയ ചിത്രം ആയിട്ടുകൂടി സിനിമ കാണാന്‍ തീയേറ്ററ്റുകളില്‍ പ്രേക്ഷകര്‍ വളരെ കുറവാണെന്നാണ് റിപോര്‍ട്ടുകള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് തെലുങ്കില്‍ ലഭിക്കുന്നത്. മികച്ച എന്‍ഗേജിങായ ചിത്രം എന്നാണ് തെലുങ്കില്‍ ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം.

എന്നാല്‍ ചിത്രം കേരളത്തില്‍ ഒരു തരത്തിലുള്ള ചലനവും സൃഷ്ടിച്ചിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ നായകനായ വിക്രം കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കടന്നു. ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. വിക്രത്തിന്റെ വളര്‍ച്ച നസ്രിയ-നാനി ചിത്രത്തെ ആദ്യ ദിവസം തന്നെ തളര്‍ച്ചയിലേക്ക് കൊണ്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്.

ലീല, സുന്ദര്‍ എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ പോകാനായി കടുത്ത ആഗ്രഹമുള്ള യുവാവാണ് സുന്ദര്‍. എന്നാല്‍ വംശത്തിന്റെ തുടര്‍ച്ച മകന്‍ നടത്തണമെന്ന ആഗ്രഹമുള്ള അച്ഛനും അമ്മൂമ്മയുടേയും നടുക്ക് പെട്ടു പോകുന്ന നായകന്‍, ഒരു പ്രണയവും കൂടി വരുന്നതോടെ അയാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്തത്. സാഗര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. നരേഷ്, രോഹിണി, നാദിയ മൊയ്ദു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണന്‍, സുഹാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight : Ante Sundaraniki failed in kerala  box office

We use cookies to give you the best possible experience. Learn more