ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന നടിയാണ് അനശ്വര രാജൻ. ശേഷം വന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ വീണ്ടും ഒരു സ്കൂൾ വിദ്യാർത്ഥിയായി അനശ്വര എത്തിയപ്പോൾ ആ ചിത്രവും വലിയ വിജയമായി മാറി. പിന്നീട് സൂപ്പർ ശരണ്യ, മൈക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ അനശ്വര എന്ന താരം അഭിനയിച്ചിട്ടുണ്ട്. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിൽ എന്ന പോലെ തമിഴിലും ബോളിവുഡിലുമെല്ലാം അനശ്വര തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്.
തനിക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റസിനെക്കുറിച്ചും അത് തന്നെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജൻ. വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ തനിക്ക് കുഴപ്പമില്ലെന്നും എന്നാൽ തന്റെ അഭിനയത്തെക്കുറിച്ച് മോശമായി പറയുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും അനശ്വര രാജൻ പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എത്ര അവഗണിച്ചാലും അത് നമ്മളെ ബാധിക്കുക തന്നെ ചെയ്യും. നമുക്ക് പറയാം എന്നെ ബാധിക്കില്ല, എനിക്ക് കുഴപ്പമില്ല എന്നൊക്കെ. പക്ഷേ അത് എന്തായാലും നമ്മളെ ഒരു മൊമെന്റില് എന്തായാലും ബാധിക്കും. ചില സമയത്ത് നെഗറ്റീവ് കമന്റ്സ് വരുമ്പോൾ നമുക്ക് അത് പ്രശ്നമായിട്ട് മാറും.
എനിക്കെന്നെ വ്യക്തിപരമായ രീതിയിൽ അറ്റാക്ക് ചെയ്യുന്നതിനേക്കാളും എന്റെ അഭിനയത്തെ പറ്റി പറയുമ്പോഴാണ് സങ്കടം തോന്നുക. വ്യക്തിപരമായ കാര്യങ്ങൾ ആയ ആറ്റിറ്റ്യൂഡ് ആണെങ്കിലും ഡ്രസിങ് ആണെങ്കിലും എന്തായാലും അതിനെപ്പറ്റി പറയുന്നതിനേക്കാളും അഭിനയം ശരിയല്ല കൊള്ളില്ല, അത് ശരിയായില്ല എന്ന് പറയുമ്പോൾ എനിക്ക് നല്ല വിഷമം തോന്നാറുണ്ട്.
അതിനെപ്പറ്റി പറയുമ്പോൾ ഒരു പോയിന്റിൽ ഞാൻ ഡൗൺ ആവാറുണ്ട്. ഒരു പോയിന്റിൽ ഞാനത് കേട്ടിട്ടുണ്ടായിരുന്നു. ഞാൻ ഭയങ്കര ഡൗൺ ആയിരുന്നു. അത് എന്നെ നന്നായിട്ട് ബാധിച്ചിരുന്നു. പക്ഷെ ആ സമയത്ത് ഞാൻ ഒരു സൈഡിൽ പടവും ചെയ്യുന്നുണ്ടായിരുന്നു പക്ഷേ അപ്പോൾ ഇതും കേൾക്കുന്നുണ്ടായിരുന്നു, അതെന്നെ എഫക്ട് ചെയ്യുമായിരുന്നു,’ അനശ്വര രാജൻ പറഞ്ഞു.
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ തിയേറ്ററുകളിൽ കയ്യടി നേടുകയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്.
Content Highlight: Answara rajan about negative comments