സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഉണ്ടായ പ്രണയത്തേക്കുറിച്ച് പറയുകയാണ് നടി അനശ്വര രാജന്‍. തൊട്ടപ്പുറത്തെ ബോയ്‌സ് സ്‌കൂളില്‍ പഠിക്കുന്ന ആളെ കാണാന്‍ ഇടക്കിടക്ക് പോകാറുണ്ടായിരുന്നെന്നും താന്‍ നോക്കുന്ന വിവരം അദ്ദേഹത്തിന് അറിയില്ലായിരുന്നെന്നും അനശ്വര പറഞ്ഞു.
മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഒരാളെ പ്രേമിക്കാന്‍ പാടുള്ളുവെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ സ്‌പോര്‍ട്ടിസിനൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂള്‍ ഗേള്‍സ് സ്‌കൂളാണ്. തൊട്ടപ്പുറത്തെ ബോയ്‌സ് സ്‌കൂളിലെ ഗ്രൗണ്ടിലാണ് ഞങ്ങള്‍ പ്രാക്ടിസിന് പോയിരുന്നത്.
ഒരു ദിവസം ഗ്രൗണ്ടില്‍ പോയപ്പോള്‍ വാം അപ്പ് ഒക്കെ ചെയ്ത് നില്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ കൂടെ വലിയ ഉയരത്തില്‍ ജാവലിന്‍ ത്രോ ഇങ്ങനെ പോവുകയാണ്. ആരാണ് അതെറിഞ്ഞതെന്ന് നോക്കിയപ്പോള്‍ നല്ലൊരു ചേട്ടന്‍. നല്ല ഭംഗിയുണ്ടായിരുന്നു.