| Thursday, 2nd August 2018, 3:32 pm

ഇതാണ് രജേഷ് പോള്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും എന്റെ കൂട്ടുകാരിക്കുണ്ടായ അനുഭവം; ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിക്കുവേണ്ടി എസ്.എഫ്.ഐ നേതാവ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രജേഷ് പോള്‍ ഉള്‍പ്പെട്ട അമാനവ സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം വെളിപ്പെടുത്തി എസ്.എഫ്.ഐ നേതാവിന്റെ കുറിപ്പ് വൈറലാവുന്നു. രജേഷ് പോളുള്‍പ്പെട്ട സംഘത്തില്‍ നിന്നും തന്റെ സുഹൃത്തും മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞാണ് എസ്.എഫ്.ഐ പെരുമ്പാവൂര്‍ ഏരിയ ജോയിന്റെ സെക്രട്ടറി അന്‍സിഫ് അബുവിന്റെ കുറിപ്പ്.

“ചില കാര്യങ്ങള്‍ തനിക്കുവേണ്ടി ലോകത്തോട് വിളിച്ചുപറയണം” എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ എന്നു പറഞ്ഞാണ് അന്‍സിഫ് ഇത് വിശദീകരിക്കുന്നത്.

ഫാസിസത്തിനെതിരെ എന്നവകാശവാദത്തോടെ ഈ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് പെണ്‍കുട്ടി ആദ്യം പറയുന്നത്.

“സ്‌നേഹം കൊണ്ട് ഫാഷിസത്തെ കീഴ്‌പ്പെടുത്താന്‍ ഈ സംഘം നടത്തിയ ഒരു പരിപാടിയില്‍ ആണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്, ആദ്യമേ പറഞ്ഞല്ലോ, എസ്.എഫ്.ഐ ക്ക് ആക്ടിവിസം പോരാ എന്നെനിക്ക് തോന്നി തുടങ്ങിയ കാലമാണ്.. ഞാന്‍ പരിപാടി കഴിഞ്ഞു ഇറങ്ങാന്‍ നേരം, ഒരാള്‍ (അന്നും ഇന്നും അയാളെ എനിക്ക് അറിയില്ല) മദ്യപിക്കുമോ എന്നെന്നോട് ചോദിച്ചു.. ഞാന്‍, ഇല്ല എന്നു മറുപടി പറയുന്നതും, എങ്കില്‍ കാണാം എന്ന് പറഞ്ഞു അയാള്‍ എന്നെ കെട്ടിപ്പിടിക്കുന്നതും ഒരുമിച്ചായിരുന്നു…

Also Read:ഓര്‍മ്മയാവുന്നതിന് മുമ്പ് മഞ്ജുഷ ഒരാഗ്രഹം പറഞ്ഞിരുന്നു: ആര്‍.എല്‍.വി രാമകൃഷ്ണന്‍

അന്‍സിഫ്, നിനക്കത് മനസ്സിലാവുമോ എന്നെനിക്കറിയില്ല.. ഒരു മൊറാലിറ്റി ഇഷ്യൂ അല്ല ഇതെന്ന് നീ മനസ്സിലാക്കണം.. എനിക്കെന്തോ അതില്‍ വലിയ അസ്വസ്ഥത തോന്നി.. ആശങ്ക തോന്നി.. പക്ഷെ ആ ആശങ്കയെ മറികടക്കാന്‍ വളരെ പെട്ടെന്ന് അവരില്‍ ചിലര്‍ക്ക് കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്” അവര്‍ വിശദീകരിക്കുന്നു.

ഈ സംഘത്തില്‍ ഒരാളുടെയൊപ്പം കിടക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവവും പെണ്‍കുട്ടി പറയുന്നുണ്ട്.

“ഒരു ദിവസം ഞാന്‍ അതില്‍ ഒരുത്തന്റെ കൂടെ കിടന്നിട്ടുണ്ട്. ചൂഷണത്തിന്റെ ഇത്രമേല്‍ ഭീതി ജനകമായ ഒരു ദിനം ഞാന്‍ അനുഭവിച്ചിട്ടില്ല. എണീറ്റ് പോവാമായിരുന്നില്ലേ, എന്ന് നിനക്ക് ചോദിക്കാം.. പക്ഷെ അതത്ര എളുപ്പമല്ല അന്‍സിഫ്.”

ഇക്കൂട്ടത്തിലെ ഒരാളെപ്പോലും വെറുതെ വിടരുത് എന്നു പറഞ്ഞാണ് പെണ്‍കുട്ടി അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

“എസ്.എഫ്.ഐ ക്ക് ആക്ടിവിസം പോരാ എന്ന് തോന്നിത്തുടങ്ങിയ കാലത്തു കുറച്ചു നാള്‍ ഞാന്‍ ഈ അമാനവ സംഘത്തോടൊപ്പം ഉണ്ടായിരുന്നു..”

രാജേഷ് പോളിനെ അറിയുമോ എന്ന് ചോദിച്ചു കുറച്ചു പേര്‍ക്ക് മെസേജ് അയച്ചപ്പോള്‍ അതിന് കിട്ടിയ മറുപടികളില്‍ ഒന്നാണിത്.. പറഞ്ഞത് ഒരു പഴയ കൂട്ടുകാരി.. എന്തോ അപാകത തോന്നി സംസാരിച്ചു തുടങ്ങി…

“ഇല്ല അന്‍സിഫ്, എനിക്കത് പറയാന്‍ താല്പര്യമില്ല.. ഒന്നാമത്, ഞാന്‍ അതില്‍ നിന്ന് റിക്കവര്‍ ആവുന്നതേയുള്ളൂ.. സന്തോഷത്തോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നതേയുള്ളു.. ആമി എഴുതിയത് പോലെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു…. ഒരു തവണ അതി തീവ്രമായി അതിനെ കുറിച്ചാലോചിച്ചതാണ്..”

Also Read:ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളെ പോലെ; സിനിമയെ കൂവി തോല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ദ്രന്‍സ്

ഉവ്വ, എനിക്ക് അതറിയാമായിരുന്നു, ഞാന്‍ എന്തൊക്കെയോ പറഞ്ഞു തിരുത്തിയിരുന്നു, ആവേശം കൊടുത്തിരുന്നു അന്ന്.

നീ ആ ഭീതിജനകമായ ദിനങ്ങളെ കുറിച്ചെഴുതിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നവളോട് പറഞ്ഞു..

“വേണ്ട, അന്‍സിഫ്.. അവന്മാരെയൊന്നും പേടിച്ചിട്ടല്ല.. പക്ഷെ ഞാനിപ്പോള്‍ ജീവിക്കുന്നത് അങ്ങനെ ഒരു സ്ഫിയറില്‍ അല്ല.. ചുറ്റും സാധാരണ മനുഷ്യരാണ്.. ചിലപ്പോള്‍ ഇവരുടെ ആക്ടിവിസമൊന്നും ഒരു തരിമ്പു പോലും മനസ്സിലാവാത്ത മനുഷ്യര്‍.. അവര്‍ക്കിടയില്‍ ഞാന്‍ ഹാപ്പി ആണ്.. എന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ചിലപ്പോള്‍ അവര്‍ക്ക് ഉള്‍കൊള്ളാന്‍ ആവില്ല.. ചിലപ്പോള്‍ ഞാന്‍ തോറ്റു പോയ സ്ത്രീയാണെന്നു നീ കരുതുമായിരിക്കും.. ബട്ട് സ്റ്റില്‍..”

“പക്ഷെ, അന്‍സിഫ് നീ എനിക്ക് വേണ്ടി ലോകത്തോട് ചില കാര്യങ്ങള്‍ പറയണം..
ഇനിയും എസ്.എഫ്.ഐക്ക് ആക്റ്റിവിസം പോരാ എന്നും, കുടുംബത്തോളം വലിയ അധികാര ഘടന വേറെയില്ലെന്നും തെറ്റിദ്ധരിപ്പിച്ചു ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇടയുണ്ടാവരുത്.. .”

സ്‌നേഹം കൊണ്ട് ഫാഷിസത്തെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ നടത്തിയ ഒരു പരിപാടിയില്‍ ആണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്, ആദ്യമേ പറഞ്ഞല്ലോ, എസ്.എഫ്.ഐ ക്ക് ആക്ടിവിസം പോരാ എന്നെനിക്ക് തോന്നി തുടങ്ങിയ കാലമാണ്.. ഞാന്‍ പരിപാടി കഴിഞ്ഞു ഇറങ്ങാന്‍ നേരം, ഒരാള്‍ (അന്നും ഇന്നും അയാളെ എനിക്ക് അറിയില്ല) മദ്യപിക്കുമോ എന്നെന്നോട് ചോദിച്ചു.. ഞാന്‍, ഇല്ല എന്നു മറുപടി പറയുന്നതും, എങ്കില്‍ കാണാം എന്ന് പറഞ്ഞു അയാള്‍ എന്നെ കെട്ടിപ്പിടിക്കുന്നതും ഒരുമിച്ചായിരുന്നു…

അന്‍സിഫ്, നിനക്കത് മനസ്സിലാവുമോ എന്നെനിക്കറിയില്ല.. ഒരു മൊറാലിറ്റി ഇഷ്യൂ അല്ല ഇതെന്ന് നീ മനസ്സിലാക്കണം.. എനിക്കെന്തോ അതില്‍ വലിയ അസ്വസ്ഥത തോന്നി.. ആശങ്ക തോന്നി.. പക്ഷെ ആ ആശങ്കയെ മറികടക്കാന്‍ വളരെ പെട്ടെന്ന് അവരില്‍ ചിലര്‍ക്ക് കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്”

ഇതേ കാര്യം മറ്റൊരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്..

ശരീരം സ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതിന് മുന്‍പുള്ള ഒരു റിഹേഴ്‌സല്‍ ആണത്.. ചിലരൊക്കെ എന്നെ കെട്ടിപ്പിടുക്കുമ്പോള്‍, അതില്‍ ജനാധിപത്യ വിരുദ്ധമായി, ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ അസ്വസ്ഥമാക്കുന്ന എന്തൊക്കെയോ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.. എനിക്ക് വല്ലാതെ പൊള്ളുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.. ഞാന്‍ അവരില്‍ ചിലരോട് അതേ കുറിച്ച് ചോദിച്ചപ്പോള്‍ അത്, ഇത്രകാലം എസ്.എഫ്.ഐ ആയിരുന്നതിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞു അവര്‍ ചിരിക്കുമായിരുന്നു..

“നോക്കൂ, നമ്മളുടെ ബോഡിയെ കുറിച്ച് ഇത്ര കണ്‍സേണ്‍ എന്തിനാണ്.. ഫ്രീ ആവൂ.. അതിനെ ഒരു വിശുദ്ധ സംഗതി ആയി കാണേണ്ടതില്ല.. നമ്മളുടെ ബോഡി കൊണ്ട് ഒരാള്‍ക്ക് വേണ്ട ആനന്ദം കിട്ടുമെങ്കില്‍ അത് നല്ലതല്ലേ..” ഇങ്ങനെയൊക്കെയാണ് അവര്‍ പറയുമായിരുന്നത്..

“ജന്‍ഡറിനെ അല്ലാതെങ്ങനെയാണ് ബ്രേക് ചെയ്യുക, ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു കിടന്നാല്‍ എന്താണ് കുഴപ്പം”.. ഒരു ദിവസം ഞാന്‍ അതില്‍ ഒരുത്തന്റെ കൂടെ കിടന്നിട്ടുണ്ട്… ചൂഷണത്തിന്റെ ഇത്രമേല്‍ ഭീതി ജനകമായ ഒരു ദിനം ഞാന്‍ അനുഭവിച്ചിട്ടില്ല.. ..

എണീറ്റ് പോവാമായിരുന്നില്ലേ, എന്ന് നിനക്ക് ചോദിക്കാം.. പക്ഷെ അതത്ര എളുപ്പമല്ല അന്‍സിഫ്..

പിറ്റേന്ന് ഞാന്‍ അവനെ വഴക്ക് പറയുമ്പോള്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ അതേ അനുഭവം.. “മാപ്പ് തരണം, ഇത്ര സ്വാതന്ത്ര്യം നിന്റെയടുത്തെടുക്കാന്‍ പാടില്ലായിരുന്നു, ഞാന്‍ നീയും ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ ആണെന്ന് ഓര്‍ത്തു പോയി.. ആത്മബന്ധത്തിന്റെ ഒരു എക്‌സ്ട്രീമില്‍ നമ്മള്‍ ഒരേ ശരീരമാണ് എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി”

ഇമ്മാതിരി ഊള ഡയലോഗ് ആണ്..

അതും കഴിഞ്ഞു പിന്നെയും വഴക്കു പറഞ്ഞാല്‍ ആ പെണ്‍കുട്ടി പറഞ്ഞതിന് സമാനമായ കഥകള്‍ ആണ്..

“എന്റെ ഭാര്യ/പ്രണയിനി.. അവള്‍ ശരിയല്ല.. ഇത്ര കാലം പ്രണയിച്ചിട്ടും/ ഒരുമിച്ചു ജീവിച്ചിട്ടും അവള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.. മടുത്തു ഈ ജീവിതം”

വേറൊരു മൈരന്‍ കാമുകി മരിച്ചു പോയ കഥ വരെ പറഞ്ഞിട്ടുണ്ട്..

വീടിനോളം വലിയ അധികാര ഘടനയില്ലെന്നൊക്കെ പറഞ്ഞു ഈ പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന പലരും വീട്ടിനുള്ളില്‍ സേഫ് ആണെന്ന്, ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും.. വീട് ബ്രേക് ചെയ്യണം എന്നൊക്കെ വെറുതെ വന്നിരുന്നു തട്ടാന്‍ എളുപ്പമാണ്..

പറയുന്നത് സ്ത്രീ വിരുദ്ധമാണോ എന്നറിയില്ല, പക്ഷെ ഈ കഥകളില്‍ വീണു പോവുന്ന ചില കുട്ടികള്‍ ഉണ്ട്.. എത്രയോ പേരെ ഇവരുടെ സാങ്കേതങ്ങളില്‍ വച്ച് ഞാന്‍ കണ്ടിട്ടുണ്ട്.. മെന്റല്‍ ട്രോമായില്‍ ആയി പോയ പെണ്‍കുട്ടികള്‍ വരെ….

എനിക്ക് തോന്നുന്നത്, രാജേഷിനെ പോലുള്ള ഫ്രോഡുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരാള്‍ക്കൂട്ടം മാത്രമാണത്… ഒരു സംഘടനാ സ്വഭാവവും ഇല്ല.. തിരുത്താനും തിരുത്തപ്പെടാനും, വിമര്‍ശിക്കാനും, സ്വയം വിമര്‍ശനം നടത്താനും ഘടകങ്ങള്‍ ഇല്ല.. ആക്ടിവിസത്തിനല്ല, ആനന്ദത്തിനു ഒരു ആള്‍ക്കൂട്ടം, അത്രേയുള്ളൂ..

ഒരാളെപ്പോലും വെറുതെ വിടരുത് എന്നാണ് അന്‍സിഫ് എനിക്ക് പറയാന്‍ ഉള്ളത്.. ഒരാളെ പോലും..

Latest Stories

We use cookies to give you the best possible experience. Learn more