[]കാവ്യാ മാധവന്‍ നായികയാവുന്ന “ഷി ടാക്‌സി”യില്‍ അന്‍സിബ മോഡേണ്‍ വേഷത്തിലെത്തുന്നു. പി.ജി വിദ്യാര്‍ത്ഥിയായാണ് അന്‍സിബയെത്തുന്നത്.
കാവ്യ അവതരിപ്പിക്കുന്ന ടാക്‌സി ഡ്രൈവര്‍ക്കൊപ്പം അന്‍സിബ കുര്‍ഗിലേക്ക് യാത്രപോകുന്നതിലൂടെയാണ് ഷി ടാക്‌സിയുടെ കഥ പുരോഗമിക്കുന്നത്.
” എന്റെ ജീവിതത്തോട് അടുത്ത കഥാപാത്രമാണ് ഷി ടാക്‌സിയിലേത്. പി.ജി വിദ്യാര്‍ത്ഥിയായ മോഡേണ്‍ പെണ്‍കുട്ടിയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കാവ്യയുടെ ടാക്‌സില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് എന്റെ കഥാപാത്രം. ഈ യാത്രയ്ക്കിടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഷൂട്ടിങ് അടുത്തമാസം ആരംഭിക്കും.” അന്‍സിബ പറഞ്ഞു.
അനൂപ് മേനോനാണ് ഷി ടാക്‌സിയിലെ നായകന്‍. കെ.ബി ഗണേഷ്‌കുമാറും, സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സജി സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ.
“ദൃശ്യം” എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് “ഉത്തര ചെമ്മീന്‍” എന്ന ചിത്രത്തില്‍ നായികയായി . ഈ ചിത്രത്തില്‍ നീലിപ്പെണ്ണ് എന്ന നാടന്‍ കഥാപാത്രമായാണ് അന്‍സിബയെത്തുന്നത്.