| Tuesday, 1st August 2023, 3:29 pm

പുതിയ തലമുറയിലെ ബാലചന്ദ്രമേനോനാണ് അദ്ദേഹം: അന്‍സിബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കണമെന്ന ആഗ്രഹം പോലെ തന്നെ വിനീത് ശ്രീനിവാസനൊപ്പവും അഭിനയിക്കണമെന്ന് തനിക്ക് ഉണ്ടായിരുന്നതായി നടി അന്‍സിബ. വിനീതിന്റെ സാന്നിധ്യം തന്ന വലിയ പോസീറ്റീവ് ഫീലാണ് തരുന്നതെന്നും അന്‍സിബ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ.

‘സിനിമയിലെത്തുമ്പോള്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ ഞാനത് ആരോടും പറഞ്ഞിരുന്നില്ല. ദൃശ്യത്തില്‍ ലാലേട്ടന്റെ കൂടെയും സി.ബി.ഐ.യിലൂടെ മമ്മൂക്കയുടെ കൂടെയും അഭിനയിക്കാന്‍ പറ്റി. അതുപോലെ തന്നെ വിനീതേട്ടന് ഒപ്പം അഭിനയിക്കണമെന്നും എനിക്ക് വലിയ ആഗ്രഹമായിരുന്നു. പുതിയ തലമുറയിലെ ബാലചന്ദ്രമേനോന്‍ സ്‌റ്റൈലിലുള്ള വിനീതേട്ടന്റെ സാന്നിധ്യം തന്നെ വളരെ പോസിറ്റീവ് ഫീലാണ് തരുന്നത്. ശ്രീനിയങ്കിള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞശേഷം വീണ്ടും അഭി നയരംഗത്തേക്കെത്തിയ സിനിമയാണ് കുറുക്കന്‍. ശ്രീനിയങ്കിളിന്റെ തിരിച്ചുവരവില്‍ അദ്ദേഹത്തിനൊപ്പം ചേരാന്‍ കഴിഞ്ഞത് വലിയ സന്തോഷമാണ് തരുന്നത്. സി നിമയുടെ പൂജനടന്ന ദിവസം തന്നെ അദ്ദേഹം അവിടെ വന്നിരുന്നു. ഞാന്‍ അന്ന് തന്നെ ഇക്കാര്യം ശ്രീനിയങ്കളിനോട് പറയുകയും ചെയ്തു,’ അന്‍സിബ പറഞ്ഞു.

സിനിമ മാത്രമല്ല ജീവിതമെന്ന തിരിച്ചറിവുണ്ടായിരുന്നെന്നും അതുകൊണ്ടാണ് അവതാരയായും മോഡലായുമെല്ലാം പുതിയ വഴികളിലൂടെ സഞ്ചരിച്ചതെന്നും അന്‍സിബ പറഞ്ഞു. ഒരു പരിപാടിയില്‍ വെച്ച് എന്നെ അറിയാമെന്ന് നടന്‍ സൂര്യ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും അവര്‍ പറഞ്ഞു.

‘സിനിമ മാത്രമല്ല ജീവിതമെന്ന ഒരു തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ടാണ്
ഞാന്‍ അവതാരകയായും മോഡലായുമൊക്കെ പുതിയ വഴികളിലൂടെയും യാത്ര ചെയ്തത്. കോമഡി സൂപ്പര്‍ നൈറ്റ് പോലുള്ള ഷോകള്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. ഇപ്പോള്‍ സിനിമയയൊന്നും ഇല്ലല്ലേയെന്ന് വെറുതേ കുത്തിച്ചോദിച്ച് നമ്മളെ മനപൂര്‍വം സങ്കടപ്പെടുത്തുന്ന ആളുകള്‍ നല്‍കിയ മോശം അനുഭവങ്ങളില്‍ നിന്ന് നല്ല ചിന്തകളിലേക്കുള്ള ഒരു യാത്രയായിരുന്നു അത്. അതിനിടെ തമിഴ് നടന്‍ സൂര്യയുടെ ഒരു സിനിമയുടെ പരിപാടിയില്‍ അവതാരകയായി എത്താന്‍ എനിക്ക് പറ്റി. അന്ന് എന്നെ അറിയാമെന്ന് സൂര്യ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കാകെ സന്തോഷം തോന്നി. ദൃശ്യം കുടുംബവുമൊത്ത് കണ്ടെന്നും സൂര്യ പറഞ്ഞു. കിട്ടാത്തതിനെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് പുതിയ പ്ര തീക്ഷകളിലേക്ക് യാത്ര തുടരുന്നതാണെന്ന് മനസില്‍ ഉറപ്പിച്ച ഒരു നിമിഷമായിരുന്നു അത്,’ അന്‍സിബ പറഞ്ഞു.

Content Highlights: Ansiba talks about vineeth srinivasan

We use cookies to give you the best possible experience. Learn more