|

ഞാന്‍ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു, കഥ കേട്ട് ലാലേട്ടന്‍ ഇങ്ങനെ പറഞ്ഞു; അനുഭവം പറഞ്ഞ് അന്‍സിബ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി അന്‍സിബ.

താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച കാര്യം മോഹന്‍ലാലുമായി പങ്കുവെച്ചപ്പോള്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചാണ് അന്‍സിബ പറയുന്നത്.

‘സിനിമയൊന്നും ചെയ്യാതിരുന്ന സമയത്ത് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ദൃശ്യത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിന്റെ കഥ പറയാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. തമാശയായിട്ടാണ് ഞാന്‍ അത് കരുതിയത്. ഞാന്‍ അത് പറയാതിരുന്നപ്പോള്‍ സെറ്റിലുള്ളവരോട് അന്‍സിബ കഥ പോലും പറഞ്ഞു തരുന്നില്ലെന്നാണ് പറഞ്ഞത്. എല്ലാവരും കൂടി ഒരുമിച്ച് കളിയാക്കിയപ്പോള്‍ ഞാന്‍ കഥ പറഞ്ഞു. അത് കേട്ട് ഞാന്‍ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് ലാലേട്ടന്‍ പറഞ്ഞു,’ അന്‍സിബ പറഞ്ഞു.

കഥ കേട്ടു കഴിഞ്ഞതിന് ശേഷം ചെറുപ്പക്കാര്‍ക്ക് പറ്റിയ കഥയല്ലാതെ നമുക്ക് പറ്റിയ കഥയൊന്നും അന്‍സിബയുടെ കൈയ്യില്‍ ഇല്ലേയെന്ന് ലാലേട്ടന്‍ ചോദിച്ചുവെന്നും അന്‍സിബ പറയുന്നു.

ദൃശ്യം രണ്ടിന് വേണ്ടി മോഹന്‍ലാലും മീനയുമെല്ലാം തടി കുറച്ചിരുന്നുവെന്നും അവരെക്കണ്ടപ്പോള്‍ സിനിമയ്ക്ക് വേണ്ടി തടി കുറച്ച തനിക്ക് സന്തോഷമായെന്നും അഭിമുഖത്തില്‍ അന്‍സിബ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ansiba shares experience about Mohanlal