| Friday, 18th March 2016, 6:01 pm

മാര്‍ട്ടിന്‍ നിങ്ങളുടെ താടീം മുടീയുമാണ് കലിപ്പ് സീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാര്‍ട്ടിന്‍ എന്ന കലാകാരനെ കാണുന്ന മാത്രയില്‍ പൊലീസിനെ അസ്വസ്ഥപ്പെടുത്തുന്ന കാര്യം അയാളുടെ നീളം കൂടിയ മുടിയും താടിയും തന്നെയാണ്. ഒന്നുകില്‍ അയാള്‍ മയക്കുമരുന്നു നല്‍കി വളര്‍ത്തിയെടുത്ത മുടി, അല്ലെങ്കില്‍ നാടകക്കാരന്റെ താടിക്കുള്ളിലെ കഞ്ചാവ് തോട്ടം, പൊലീസ് എപ്പോഴും കാരണങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.



| ഒപ്പീനിയന്‍: അന്‍ഷിഫ് മജീദ് |


പണ്ട് ഒരു പേടിയുണ്ടായിരുന്നു മലപ്പുറം കാക്കാമാരോട്, അയിന്റെ പേര് മാപ്പിള താടിപ്പേടിന്നാണ്. ഇന്ന് അതിനു വലിയ മാറ്റമൊന്നുമില്ലെങ്കിലും മുടി പേടിയുടെ ഗണത്തിലേക്ക് ഒരു പൊലീസിന്റെ ഒരു തോന്നിവാസപ്പേടി അഥവാ ന്യുജെന്‍ താടി മുടി പേടിയും കൂടിചേര്‍ന്നിരിക്കുന്നു. പുതിയ ഇരയുടെ പേര് മാര്‍ട്ടിന്‍ ചാലിശ്ശേരി വട്ടപ്പേര് ഊരാളി മാര്‍ട്ടിന്‍ മുടിയുടെ നീളം പൊലീസ് അനുവദിച്ചതിലും കൂടുതല്‍ താടിയാണെങ്കില്‍ പേടിക്കാന്‍ പാകത്തിന് ഭംഗിയായി നീട്ടി വളര്‍ത്തിയിരിക്കുന്നു. കുറ്റം ബൈക്കില്‍ ലിഫ്റ്റ് തന്ന അപരിചിതനായ ആളിന്റെ അഡ്രസ്സ് അറിയില്ലയെന്ന് പറഞ്ഞു. ശിക്ഷ നല്ല സൂപ്പര്‍ സുരേഷ് ഗോപി സ്‌റ്റൈല്‍ ഇടി.

തമാശയായിട്ട് പറഞ്ഞല്ല, മാര്‍ട്ടിന്‍ എന്ന കലാകാരനെ കാണുന്ന മാത്രയില്‍ പൊലീസിനെ അസ്വസ്ഥപ്പെടുത്തുന്ന കാര്യം അയാളുടെ നീളം കൂടിയ മുടിയും താടിയും തന്നെയാണ്. ഒന്നുകില്‍ അയാള്‍ മയക്കുമരുന്നു നല്‍കി വളര്‍ത്തിയെടുത്ത മുടി, അല്ലെങ്കില്‍ നാടകക്കാരന്റെ താടിക്കുള്ളിലെ കഞ്ചാവ് തോട്ടം, പൊലീസ് എപ്പോഴും കാരണങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതീവ ഗുരുതരമായ പ്രശ്‌നമാണ്  കേരളത്തിലെ പൊലീസ് നടത്തുന്ന ഇത്തരം പൌരാവകാശ ലംഘനങ്ങളും ശാരീരിക അക്രമങ്ങളും. പൊലീസ് ആരാണ് ഒരു പൗരനെ അന്യായമായി തടവിലിടാന്‍? കോടതികളില്‍ പൊലീസ് ഭീകരതക്കെരെ അനേകം കേസുകളുണ്ട് പക്ഷേ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും കള്ളക്കേസുകള്‍ ചമച്ചും പൊലീസ് രക്ഷപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ നിലവില്‍ പോലീസല്ലാതെ മറ്റൊരു ഏജന്‍സിക്കും സ്ഥിരമായ ഔദ്യോഗിക ചുമതലയില്ല. സുതാര്യ ഭരണത്തില്‍ യാതൊരു സുതാര്യതയും സൂക്ഷിക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുന്നില്ലയെന്നത് അതീവ ഗുരുതരമായ രാഷ്ടീയ പ്രശ്‌നമാണ്.

സാറെ ഇത് മാര്‍ട്ടി, മൂപ്പരെപ്പറ്റി സാറിന് അറിയാത്തത് ചിലത് പറഞ്ഞേര..

പ്രതിരോധങ്ങളുടെ പാട്ടുകള്‍ കൊണ്ട് ജനകീയ സമരയിടങ്ങളില്‍ സജീവ സാന്നിധ്യമാണ് മാര്‍ട്ടിന്‍. പരിസ്ഥിതി, സാമൂഹിക നീതി വിഷയങ്ങളില്‍ സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കുന്ന ഊരാളി ബാന്റിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം സ്‌കൂള്‍ ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

“ഊരാളി എന്നു പറഞ്ഞാല്‍ ഊരില്‍ ഉള്ള ഒരാള്‍. അതായത് നിങ്ങള്‍ക്ക് അടുത്തറിയാവുന്ന അടുത്തു നില്‍ക്കുന്ന ഒരാള്‍. അതു ചിലപ്പോ നിങ്ങളു തന്നെയാകാം, അപ്പോ ഊരാളി സമൂഹത്തിലേക്ക് തുറന്നു പിടിച്ചിട്ടുള്ള ഒരു കണ്ണാടി പോലെയാണ്, എന്നുവെച്ചാ കാണുന്നതിനോടും കേള്‍ക്കുന്നതിനോടുമോക്കെ സംഭവിക്കുന്നതിനോടും നന്നായിട്ട് ഇടപെട്ട് അറിയണ്ടത് അറിഞ്ഞ് പ്രതികരിക്കുന്നിടത്ത് പ്രതികരിച്ച് പറയേണ്ടത് പറയുന്ന ഒരു വ്യക്തിത്വമാണ്, ഒരു ഗ്രൂപ്പെന്ന രീതിയില്‍ ഞങ്ങളും അങ്ങനെയാണ് ” സാറിനോട് മാര്‍ട്ടിന്‍ ഇങ്ങനെ പറയാന്‍ പറഞ്ഞു. അല്ല സാറിന് മനസ്സിലാകാത്ത പ്രശ്‌നമല്ല ഇതെന്ന് അറിയാം. എങ്കിലും മാര്‍ട്ടിന്‍ മുടികുലുക്കി നൃത്തം ചെയ്ത് പാടുന്ന പാട്ടിനെക്കുറിച്ച് പറ!ഞ്ഞില്ലെങ്കില്‍  മുടി പേടി മാറിയില്ലെങ്കിലോയെന്ന് ഭയന്ന് പറഞ്ഞതാ…

We use cookies to give you the best possible experience. Learn more