പത്രാധിപരുടെ കൊലപാതകം; അന്‍സാര്‍ അല്‍ ഇസ്‌ലാം ഉത്തരവാദിത്വമേറ്റെടുത്തു
Daily News
പത്രാധിപരുടെ കൊലപാതകം; അന്‍സാര്‍ അല്‍ ഇസ്‌ലാം ഉത്തരവാദിത്വമേറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2016, 3:47 pm

bangla-journalists
ധാക്ക: ബംഗ്ലാദേശില്‍ മഗാസിന് പത്രാധിപരെയും കൂട്ടുകാരനെയും കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അന്‍സാര്‍ അല്‍ ഇസ്‌ലാം ഏറ്റെടുത്തു. ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലുമായി പുറത്തുവിട്ട സന്ദേശത്തിലാണ് അക്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് ഭീകരര്‍ വെളിപ്പെടുത്തിയത്.

ബംഗ്ലാദേശില്‍ നേരത്തെ കൊല്ലപ്പെട്ട മതേതര ബ്ലോഗര്‍മാരുടെ വധത്തിന് പിന്നിലും അന്‍സാര്‍ അല്‍ ഇസ്‌ലാം ആയിരുന്നു.

ansar-al-islamഅതേ സമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച് ബാഗ് കണ്ടെടുത്തത് നിര്‍ണായകമായെന്ന് പോലീസ് കമ്മീഷണര്‍ ഷിബിലി നോമന്‍ പറഞ്ഞു.

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള “രൂപ്ബന്‍” മാഗസിന്റെ പത്രധാപരായിരുന്ന സുല്‍ഹസ് മന്നന്‍, തനായ് മജുംദാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ധാക്ക കാലബാഗനിലെ അപാര്‍ട്‌മെന്റില്‍ ആറുപേരടങ്ങുന്ന സംഘം  വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പ് ഒരു സര്‍വകലാശാല അധ്യാപകനും ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും ഒരു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.