| Wednesday, 10th December 2014, 11:55 am

ക്രിക്കറ്റ് കളിയ്ക്കിടെ ഹൃദയാഘാതം: മുംബൈയില്‍ യുവ താരം മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓസ്‌ട്രേലിയന്‍ താരം ഫില്‍പ്പ് ഹ്യൂഗ്‌സിന്റേതിന് പിന്നാലെ കായികരംഗത്ത് മറ്റൊരു ദുരന്തം കൂടി. കളിയ്ക്കിടെ യുവ ക്രിക്കറ്റ് താരം മുംബൈ ഓവല്‍ മെയ്ഡന്‍ സ്റ്റേഡിയത്തില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ടാറ്റ പവ്വര്‍ ട്രോബെ സ്‌റ്റേഷനിലെ ക്രിക്കറ്റ് താരമായ രത്‌നാകര്‍ മോറാണ് മരിച്ചത്. അദ്ദേഹത്തിന്റെ തൊഴില്‍ദാതാക്കള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിനിടെയായിരുന്നു രത്‌നാകര്‍ മരിച്ചത്.

ടാറ്റ പവ്വറും ഗവണ്‍മെന്റ് ലോ കോളേജും തമ്മിലായിരുന്നു മാച്ച്. മാച്ചിനിടയില്‍ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.

രത്‌നാകറിന് മൂന്നു ബ്ലോക്ക് ഉണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാദ് മെയ്ഡന്‍ പോലീസ് സ്‌റ്റേഷനിലെ കൊണ്‍സ്റ്റബിള്‍ ആയ രത്‌നാകറിന്റെ ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്.

രത്‌നാകറിന്റെ മരണത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കി. ടാറ്റ പവ്വര്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more