| Monday, 19th October 2015, 7:00 am

ഇന്ത്യന്‍ സാഹിത്യകാര്‍ക്ക് പിന്തുണയുമായി വിദേശ എഴുത്തുകാര്‍;രണ്ട് പേര്‍ കൂടി പുരസ്‌കാരം തിരിച്ചുനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാറംഗല്‍: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയിലും എഴുത്തുകാര്‍ക്കെതിരായ അക്രമസംഭവങ്ങളിലും പ്രതിഷേധിച്ച് രണ്ടു പേര്‍ കൂടി അക്കാദമി പുരസ്‌കാരം മടക്കിനല്‍കുന്നു.

തെലുങ്ക് എഴുത്തുകാരി കത്യയാണി വിദ്മഹെ, ഉര്‍ദു കവി മുനവ്വര്‍ റാണ എന്നിവരാണ് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത്. രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്ന് ഡെമോക്രാറ്റിക് വിമന്‍ വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കത്യയാണി വിദ്മഹെ പറഞ്ഞു. 2013ല്‍ ലഭിച്ച പുരസ്‌കാരമാണ് മടക്കിനല്‍കുന്നത്.

ഉര്‍ദു കവി മുനവ്വര്‍ റാണയും സാഹിത്യ അക്കാദമി പുരസ്‌കാരം മടക്കിനല്‍കി. ടെലിവിഷനില്‍ ലൈവായാണ് അവാര്‍ഡും ഒരു ലക്ഷം രൂപയും മടക്കിനല്‍കുന്നതായി പ്രഖ്യാപിച്ചത്. ഭാവിയില്‍ സര്‍ക്കാര്‍ അവാര്‍ഡുകള്‍ വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും 150 രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ഘാതകരെ പിടികൂടണമെന്ന് സാഹിത്യ പോഷണത്തിനും അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ പെന്‍ ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സാഹിത്യകാരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, സാഹിത്യ അക്കാദമി എന്നിവര്‍ക്കയച്ച കത്തില്‍ പെന്‍ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ജോണ്‍ റാല്‍സ്റ്റണ്‍ സാവൂള്‍ ആവശ്യപ്പെ

We use cookies to give you the best possible experience. Learn more