അന്തരീക്ഷ മലിനീകരണം പൊണ്ണത്തടിയുണ്ടാക്കും!
Daily News
അന്തരീക്ഷ മലിനീകരണം പൊണ്ണത്തടിയുണ്ടാക്കും!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2015, 12:51 pm

obesityഅന്തരീക്ഷത്തിലെ ചില മാലിന്യങ്ങളും പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍. ഒരാളുടെ ശരീരത്തില്‍ അന്തരീക്ഷത്തിലെ ചില മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് പൊണ്ണത്തടി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

” പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റുകളുടെ (പി.ഒ.പി) അളവ് വര്‍ധിക്കുന്നത് പൊണ്ണത്തടി വര്‍ധിപ്പിക്കും. കൊളസ്‌ട്രോളുകളിന്റെ അളവും വര്‍ധിപ്പിക്കും.” സ്‌പെയിനിലെ ഗ്രനാഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

ഹൃദ്രോഗത്തിനുള്ള സാധ്യതയും ഇത്തരം മാലിന്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

300 സ്ത്രീകളിലും പുരുഷന്മാരിലുമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവരിലെ അഡിപ്പോസ് കലകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളുടെ അളവ് പരിശോധിച്ചു.

പി.ഒ.പികള്‍ വര്‍ഷങ്ങളോളം നശിക്കാതെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നും ഗവേഷകര്‍ പറയുന്നു. “ആഹാരക്രമത്തിലൂടെയാണ് മനുഷ്യരിലേക്ക് പി.ഒ.പി വരുന്നത്. ഇതിനു പുറമേ പതിയെ പതിയെ പി.ഒ.പി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു.” ഗവേഷകര്‍ പറയുന്നു.