വീണ്ടുമൊരു തമിഴ് ആന്തോളജി; ഗൗതം മേനോനും വിജയ് സേതുപതിയും അമലാ പോളും; കുട്ടി സ്റ്റോറി ട്രെയ്‌ലര്‍ പുറത്ത്
Entertainment news
വീണ്ടുമൊരു തമിഴ് ആന്തോളജി; ഗൗതം മേനോനും വിജയ് സേതുപതിയും അമലാ പോളും; കുട്ടി സ്റ്റോറി ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th February 2021, 5:03 pm

ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴില്‍ വീണ്ടും ആന്തോളജി സിനിമ റിലീസിന് ഒരുങ്ങുന്നു. കുട്ടി സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.

ഫെബ്രുവരി 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നാല് വ്യത്യസ്ത പ്രണയങ്ങളാണ് ചിത്രങ്ങളില്‍ അവതരിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അദിതി ബാലന്‍, അമല പോള്‍, ഗൗതം മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍, വിജയ് സേതുപതി, റോബോ ശങ്കര്‍, വരുണ്‍, സംഗീത, പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlghts: Another Tamil anthology; Gautam Menon, Vijay Sethupathi and Amala Paul; Kutty Story Trailer Out