ന്യൂദല്‍ഹി: ദല്‍ഹി ഐ.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ കുമാര്‍ യാഷ് (21)നെയാണ് ആത്മഹത്യ ചെയ്തത്. രണ്ടാം വര്‍ഷ എം.എസ്.സി വിദ്യാര്‍ത്ഥിയായിരുന്നു കുമാര്‍ യാഷ്.
ചൊവ്വാഴ്ചയാണ് കുമാര്‍ യാഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി ക്യാമ്പസിലെ ആരവല്ലി ഹോസ്റ്റലിലെ മുറിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
വിദ്യാര്‍ത്ഥി മാനസിക സമ്മർദത്തിന് ചികിത്സയിലായിരുന്നുവെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വിവരം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൊബൈല്‍ ക്രൈം ടീം വിദ്യാര്‍ത്ഥിയെ കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണത്തില്‍ സംശയിക്കത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദല്‍ഹി ഐ.ഐ.ടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്. ഫെബ്രുവരിയില്‍ രണ്ടാം വര്‍ഷ എം.ടെക് വിദ്യാര്‍ത്ഥിയായ വരദ് സഞ്ജയ് നേര്‍ക്കര്‍ ആത്മഹത്യ ചെയ്തത്.
വരദിന്റെ മരണത്തില്‍ കുടുംബം പരാതി ഉന്നയിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
2024ല്‍ ദല്‍ഹി ക്യാമ്പസിന് പുറമെ കാണ്‍പുര്‍, ഗുവാഹത്തി ഐ.ഐ.ടികളിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.
Content Highlight: Another student commits suicide in Delhi IIT