| Saturday, 28th January 2023, 10:41 pm

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്, നാല് മരണം; ഈ മാസത്തെ നാലാമത്തെ അക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെപ്പ്. ലോസ് ഏഞ്ചല്‍സിന് സമീപമുള്ള ബെവര്‍ലി ക്രെസ്റ്റിലാണ് അക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു ആക്രമണം. ഒരു വാഹനത്തിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വാഹനത്തിലുണ്ടായിരുന്നവരാണ് മരിച്ച മൂന്ന് പേരും. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിയേറ്റ മറ്റ് നാല് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കാലിഫോര്‍ണിയയില്‍ ഈ മാസം നടക്കുന്ന നാലാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ഞായറാഴ്ച നടന്ന കൂട്ടവെടിവയ്പ്പില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 


അതിന് ശേഷം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു കൂണ്‍ ഫാമില്‍ ഒരു ജീവനക്കാരന്‍ തന്റെ ഏഴ് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ്‌സിലെ കണക്ക് അനുസരിച്ച് 2022-ല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യു.എസ് 600ലധികം കൂട്ട വെടിവയ്പുകള്‍ രേഖപ്പെടുത്തി. അതിലെല്ലാം കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയോ അത്രതന്നെയാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.


Content Highlight: Another shooting in California Police say 3 dead, 4 hurt

We use cookies to give you the best possible experience. Learn more