| Tuesday, 10th April 2018, 4:45 pm

മുന്‍മന്ത്രി ചിന്‍മയാനന്ദക്കെതിരായ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ യു.പി സര്‍ക്കാരിന്റെ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മുന്‍മന്ത്രി ചിന്‍മയാനന്ദക്കെതിരായ ബലാത്സംഗകേസ് പിന്‍വലിക്കാന്‍ യു.പി സര്‍ക്കാരിന്റെ തീരുമാനം. ഏഴ് വയസുള്ള പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ച കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ നിന്നും ഉത്തരവ് പുറത്തിറക്കി.

സി.ആര്‍.പി.സി 321 വകുപ്പ് പ്രകാരം അഡ്മിനിസ്‌ട്രേഷന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി മുന്‍പാകെ അറിയിച്ചിട്ടുണ്ട്.


Dont Miss യോഗി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ക്ക് നീല നിറം നല്‍കി ബി.എസ്.പി


എന്നാല്‍ തെളിവുകളുടെ അഭാവം, സാക്ഷികളുടെ അഭാവം എന്നിവപോലുള്ള പരാതി പിന്‍വലിക്കുന്നതിനുള്ള ഒരു കാരണവും കത്തില്‍ സൂചിപ്പിച്ചിട്ടില്ല.

ചിന്‍മയാനന്ദയുടെ ആശ്രമത്തില്‍ വെച്ച് താന്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന ചിന്മയാനന്ദ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

മൂന്ന് തവണ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അടല്‍ ബിഹാരി വാജ്‌പേയി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു.

We use cookies to give you the best possible experience. Learn more