| Friday, 1st January 2021, 7:29 pm

തൃണമൂലിന് വീണ്ടും തിരിച്ചടി; 14 കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിയ്ക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു.

കോണ്ടൈ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ക്കൊപ്പമാണ് സുവേന്തു അധികാരിയുടെ സഹോദരന്‍ സൗമേന്തു അധികാരി പാര്‍ട്ടി വിട്ടത്.

സുവേന്തു അധികാരിയാണ് ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. നേരത്തെ മമതാ സര്‍ക്കാരിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് സുവേന്തുവിനെ നീക്കിയിരുന്നു.

നേരത്തെ സുവേന്തു അധികാരിയോടൊപ്പം പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Another Jolt to Mamata as Suvendu Adhikari’s Brother Soumendu Joins BJP with 14 TMC Councillors

Latest Stories

We use cookies to give you the best possible experience. Learn more