കൊച്ചി: ദൃശ്യം 2 വിന്റെ വന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മനോരമ ന്യൂസിനോടായിരുന്നു ആന്റണിയുടെ പ്രതികരണം.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇത് ദൃശ്യം 3 അല്ല. ദൃശ്യം 2 വിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ മറ്റൊരു കഥയും ജീത്തു പറഞ്ഞിരുന്നെന്നും ദൃശ്യം 2 കഴിഞ്ഞ ശേഷം ഇതിനെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു പറഞ്ഞതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ 61 -ാം ജന്മദിനത്തിനോടനുബന്ധിച്ചായിരുന്നു ആന്റണിയുടെ പ്രതികരണം. നിലവില്‍ ഈ സിനിമയുടെ പണിപ്പുരയിലാണെന്നും ആന്റണി പറഞ്ഞു.
അതേസമയം ജീത്തു ജോസഫ് – മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.
നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണവും നിര്‍ത്തിവെച്ചത്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്നും ആഗസ്റ്റ് 12 റിലീസ് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Another Jeethu Joseph – Mohanlal movie; Announced by Antony Perumbavoor