'തോറ്റിട്ടും ജയിക്കുന്ന ഇന്ത്യന്‍ കൗമാരപ്പട'; കോമളിനും ധീരജിനും പിന്നാലെ സഞ്ജീവ് സ്റ്റാലിനെ നോട്ടമിട്ട് ഫ്രഞ്ച് ലീഗ് വണ്‍ വമ്പന്മാര്‍
Daily News
'തോറ്റിട്ടും ജയിക്കുന്ന ഇന്ത്യന്‍ കൗമാരപ്പട'; കോമളിനും ധീരജിനും പിന്നാലെ സഞ്ജീവ് സ്റ്റാലിനെ നോട്ടമിട്ട് ഫ്രഞ്ച് ലീഗ് വണ്‍ വമ്പന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2017, 10:56 pm

മുംബൈ: പുറത്തായെങ്കിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യയുടെ കൗമാരപ്പടിയിലെ താരങ്ങളില്‍ ചിലര്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഭാവിയുടെ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ യൂറോപ്യന്‍ ക്ലൗബ്ബുകളിലെ ടാലന്റ് സ്‌കൗട്ടുകളും നോട്ടമിട്ടിട്ടുണ്ട്.

അവരുടെ കണ്ണില്‍ ചില ഇന്ത്യന്‍ താരങ്ങളും പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ ധീരജിനേയും കോമള്‍ തട്ടാലിനേയും തേടി യൂറോപ്യന്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടക്കം ടാലന്റ് റിക്രൂട്ട്‌മെന്റ് സംഘം എത്തിയതായി വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ താരത്തേയും തേടി യൂറോപ്യന്‍ ക്ലബുകളിലൊന്ന് എത്തിയിരിക്കുകയാണ്.


Also Read;  ‘പൃഥ്വിരാജിന് പഠിച്ച് വെട്ടിലായി അന്‍വര്‍’; ഇംഗ്ലീഷില്‍ പോസ്റ്റിട്ട ഇന്ത്യന്‍ അണ്ടര്‍ 17 താരത്തെ പൊങ്കാലയിട്ട് സഹതാരം


ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗായ ലീഗ് വണിലെ ക്ലബ്ബുകളിലൊന്നിന്റെ ടാലന്റ് റിക്രൂട്ട്‌മെന്റ് സംഘം ഇന്ത്യയുടെ പ്രതിരോധ ഭടന്‍ സഞ്ജീവ് സ്റ്റാലിനെ നോട്ടമിട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിരോധത്തിലേയും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിലേയും മികവാണ് സഞ്ജീവിലേക്ക് ആകര്‍ഷിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്.

ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോളിലേക്ക് നയിച്ചത് സഞ്ജീവിന്റെ പാസായിരുന്നു. താരത്തിന്റെ കഴിവും ഫിറ്റ്‌നസുമെല്ലാം യൂറോപ്യന്‍ ലീഗുകള്‍ക്ക് അനുയോജിച്ചതാണെന്ന് ഫ്രഞ്ച് ടീമിന്റെ സ്‌കൗട്ടായ ജോസഫ് മോഹാന്‍ പറയുന്നു. ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ലീഗുകളിലെ ടീമുകളുമായി അടുത്ത ബന്ധമുള്ളയാളാണ് മോഹാന്‍. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ ചരിത്രനേട്ടമായിരിക്കും.