| Saturday, 11th January 2014, 12:20 am

സുപ്രീം കോടതിയിലെ മറ്റൊരു ജഡ്ജി കൂടി ലൈംഗികാരോപണ കേസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് ഗാംഗുലി ഉള്‍പെട്ട വിവാദം കെട്ടടങ്ങും മുമ്പെ മറ്റൊരു സുപ്രീംകോടതി മുന്‍ ജഡ്ജി കൂടി ലൈംഗികാരോപണ കുരുക്കില്‍.

സുപ്രീംകോടതി മുന്‍ ജഡ്ജി ശ്വേതേന്ദര്‍ കുമാര്‍ ആണ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വനിതാ അഭിഭാഷകയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയത്.

ജഡ്ജി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് അഭിഭാഷക പരാതിയില്‍ പറഞ്ഞു. ജഡ്ജി തന്റെ പുറകുവശത്ത് പിടിച്ചെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

നിലവില്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണലിന്റെ അദ്ധ്യക്ഷനാണ് ജസ്റ്റിസ് ശ്വേതേന്ദര്‍ കുമാര്‍. 2011 മെയ്- ജൂണ്‍ കാലയളവിലാണ് പരാതിക്കാരി ഇദ്ദേഹത്തിന്റെ കൂടെ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്.

2012 ഡിസംബര്‍ 24ന് ഡല്‍ഹിയിലെ മെറിഡിയന്‍ ഹോട്ടലില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനു വേണ്ടി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായം തേടി വിളിച്ചു വരുത്തിയ യുവ അഭിഭാഷകയോട് ജസ്റ്റിസ് ഗാംഗുലി മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടി വന്നിരുന്നു.

We use cookies to give you the best possible experience. Learn more