| Tuesday, 7th November 2017, 12:28 pm

വിരമിച്ച മറ്റൊരു സൈനികനോടുകൂടി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുവാഹത്തി സ്വദേശിയായ മുന്‍ സൈനികനോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഒരു മാസം കഴിയുന്നതിനു മുമ്പേ മറ്റൊരു സൈനികനോടു കൂടി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍. 2004 ല്‍ ഹവില്‍ദാറായി ആര്‍മിയില്‍ നിന്നു വിരമിച്ച മഹിറുദ്ദീന്‍ അഹമ്മദിനോടാണ് ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.


Also Read: ‘കുട്ടിപട്ടാളത്തോട് മുട്ടി ഗംഭീര്‍’; താരത്തിനെതിരെ ബോള്‍ ചെയ്ത് മൂന്നു വയസുകാരി മകള്‍; ട്വിറ്ററില്‍ തരംഗമായ വീഡിയോ കാണാം


നേരത്തെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ)യായി വിരമിച്ച കലാഹിഖാഷ് സ്വദേശിയായ മുഹമ്മദ് അസ്മാല്‍ ഹഖിനോടായിരുന്നു ട്രിബ്യൂണല്‍ പൗരത്വരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. അസ്മാല്‍ ഹഖിനോട് സമാനമായിത്തന്നെയാണ് മഹിറുദ്ദീനോടും ട്രിബ്യൂണല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാര്യയുടെയും മഹിറുദ്ദീന്റെയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ട്രിബ്യൂണല്‍ 1971 മാര്‍ച്ച് 25 നു ശേഷം ബംഗ്ലാദേശില്‍ നിന്നു വന്നവരാണ് സൈനികനും ഭാര്യയുമെന്നാണ് അവകാശപ്പെടുന്നത്. പ്രധാനപ്പെട്ട രേഖകളൊന്നുമില്ലാതെയാണ് കുടിയേറ്റമെന്നും ട്രിബ്യൂണല്‍ പറയുന്നു.

“ഇത് ഞെട്ടിക്കുന്നതും വേദനാജനകവുമായ കാര്യമാണ്. രാജ്യസേവനത്തിനു ശേഷം അപമാനിക്കുകയാണ് ഇപ്പോള്‍.” മഹിറുദ്ദീന്‍ പറയുന്നു.1964 ബാര്‍പെറ്റയിലായിരുന്നു മഹിറുദ്ദീന്‍ അഹമ്മദിന്റെ ജനനം. ഇന്ത്യന്‍ പൗരനല്ലെങ്കില്‍ പിന്നെ താനെങ്ങനെയാണ് സൈന്യത്തില്‍ ചേര്‍ന്നതെന്നോര്‍ത്ത് അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.


Dont Miss:  ആദ്യം സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമം, പിടികൂടിയപ്പോള്‍ എം.എല്‍.യുടെ ദേഹത്ത് മഷിയൊഴിച്ച് പ്രതിഷേധം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


നേരത്തെ 1971ല്‍ രേഖകളൊന്നും കൂടാതെ ഇന്ത്യയിലെത്തിയ ആളാണ് മുഹമ്മദ് അസ്മാനെന്നായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്റെ പിതാവ് മഖ്ബൂല്‍ അലിയുടെ പേര് 1966ലെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടെന്നും 1961,62 വര്‍ഷത്തെ വില്ലേജ് സര്‍വേയിലും പേരുണ്ടായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

തന്റെ മാതാവിന്റെ പേര് 1951ലെ നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിലുണ്ടെന്നും മുന്‍ ജെ.സി.ഒ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ മുന്‍ ഹവില്‍ദാറിനെയും അപമാനിച്ച് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more