| Monday, 18th July 2022, 2:18 pm

അട്ടപ്പാടി മധു വധക്കേസ് വീണ്ടും കൂറുമാറ്റം; മധുവിനെ അറിയില്ലെന്ന് സാക്ഷി അനില്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് നേരത്തെ രഹസ്യമൊഴി കൊടുത്തതെന്നും, മധുവിനെ അറിയില്ലെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

ഇതോടെ മൂന്ന് പ്രോസികൂഷ്യന്‍ സാക്ഷികളാണ് കൂറുമാറിയത്. കഴിഞ്ഞ മാസം പത്താം സാക്ഷി ഉണ്ണികൃഷ്ണനും, പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കൂറുമാറിയിരുന്നു. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നല്‍കിയത് എന്നാണ് ഇരുവരും കോടതിയില്‍ വിശദീകരണം നല്‍കിയത്.

പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം ഇന്നാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.

CONTENT HIGHLIGHLIGHTS:  Another defection in the Attapadi Madhu murder case

We use cookies to give you the best possible experience. Learn more