ന്യൂദല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടാനുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ്.
മെയ് 23 ന് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുള്ളതായാണ് അറിയിപ്പ്. പുതിയ ചുഴലിക്കാറ്റ് ഉണ്ടാവുകയാണെങ്കില്‍ യാസ് എന്നായിരിക്കും വിളിക്കുക.
അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ അതിതീവ്ര നൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടിരുന്നു.
ഗുജറാത്തില്‍ കരയിലേക്ക് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയില്‍ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്.
ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരമേഖലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപകമായി മഴ പെയ്യുകയാണ്. സൈന്യവും എന്‍.ഡി.ആര്‍.എഫും രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക