വിശാഖപട്ടണത്തില്‍ അവര്‍ മിന്നും, അശ്വിന് നിര്‍ണായക നാഴികകല്ലും പിന്നിടും
Sports News
വിശാഖപട്ടണത്തില്‍ അവര്‍ മിന്നും, അശ്വിന് നിര്‍ണായക നാഴികകല്ലും പിന്നിടും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 11:07 pm

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുകയാണ്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിനാണ് പരാജയപ്പെട്ടത്.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ മികച്ച സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യയുടെ വജ്രായുധം. സ്പിന്നര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന പിച്ച് താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അശ്വിനെ മറ്റൊരു നിര്‍ണായക നാഴികകല്ലാണ് കാത്തിരിക്കുന്നുണ്ട്.
സ്പിന്‍ മാന്ത്രികന് ഇപ്പോള്‍ തന്റെ ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. ഇനി വെറും നാല് വിക്കറ്റുകള്‍ കൂടെ സ്വന്തമാക്കിയാല്‍ അശ്വിന് ടെസ്റ്റ് കരിയറില്‍ നിര്‍ണായക നാഴികക്കല്ലിലാണ് എത്തിച്ചേരുക.

കരിയറില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പുറമേ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാം താരമാകാനുള്ള അവസരം കൂടി അശ്വിനെ കാത്തിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. 132 മത്സരങ്ങളിലെ 236 ഇന്നിങ്‌സുകളില്‍ നിന്ന് 619 വിക്കറ്റുകളാണ് ഇതിഹാസം വീഴ്ത്തിയത് നേടിയത്. 2.69 ആണ് താരത്തിന്റെ എക്കണോമി.

2011ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 134 ഇന്നിങ്ങ്സുകളില്‍ നിന്നും 496 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2.76 ആണ് താരത്തിന്റെ ഇക്കോണമി.

 

വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെയുള്ള നിര്‍ണായക താരങ്ങള്‍ ഇല്ലാതെയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുന്നത്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രജത് പാടിദാര്‍, രോഹിത് ശര്‍മ, സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍, എസ്. ഭരത്, ആവേശ് ഖാന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

 

Content Highlight: Another crucial milestone awaits Ashwin in the second Test