ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
സചിന്‍ ബിര്‍ല എം.എല്‍.എയാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ 27 എം.എല്‍.എമാരാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്.
ഖണ്ട്‌വ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സചിന്‍ ബിര്‍ല ബി.ജെ.പിയില്‍ ചേര്‍ന്നത്.
2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ആറ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു.
മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാന നീക്കമായാണ് എം.എല്‍.എമാരുടെ പാര്‍ട്ടി വിട്ടുപോക്കിനെ വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Another Congress MLA Joins BJP in Madhya Pradesh, 27th Since Last Year