| Saturday, 15th April 2023, 5:40 pm

വാങ്ങിയ പണം തിരിച്ചുതരുന്നില്ല; വിഷുവിന് ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ ഉപവാസവുമായി മറ്റൊരു ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസ സമരം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിന് മുന്നിലാണ് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍ സമരം ചെയ്യുന്നത്.

2014ല്‍ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്ന് ആരോപിച്ച് പ്ലക്കാര്‍ഡുയര്‍ത്തിയാണ് സോമസുന്ദരന്‍ ഉപവസിക്കുന്നത്. ‘നാട്ടുകാരേ സഹായിക്കൂ’ എന്നും പ്ലക്കാര്‍ഡിലെഴുതിയിട്ടുണ്ട്.

ജയകൃഷ്ണന്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റും താന്‍ മണ്ഡലം സെക്രട്ടറിയുമായപ്പോഴാണ് പണമിടപാട് നടത്തിയെന്ന് സോമസുന്ദരന്‍ പറഞ്ഞു.

അവധിയും മധ്യസ്ഥ ശ്രമവും പരാജയപ്പെട്ടതോടെയാണ് സമരത്തിനിറങ്ങിയതെന്നും വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കിയാല്‍ ഏത് പാര്‍ട്ടിയുടെ കൂടെ പോകാനും തയ്യാറാണെന്ന സോമസുന്ദരന്‍ പറഞ്ഞു. രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെയായിരുന്നു സോമസുന്ദരന്റ ഉപവാസം.

Content Highlight:  Another BJP leader’s fast strike in front of BJP leader’s house on Vishu day

Latest Stories

We use cookies to give you the best possible experience. Learn more