ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി സംഭവിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി സംഭവിച്ചിരിക്കുകയാണ്.
സ്റ്റാര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിക്ക് കാരണം പുറത്തായി എന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം കെ.എല്‍. രാഹുലിന് ബി.സി.സി.ഐ മെഡിക്കല്‍ ടീമില്‍ നിന്ന് ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. രാഹുലും രവീന്ദ്ര ജഡേജയും ഫിറ്റ്നസ് ക്ലിയറന്‍സിനു വിധേയമായാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന് ബി.സി.സി.ഐ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
പുതിയ സംഭവമനുസരിച്ച് രാഹുലിനെ ഒരു ആഴ്ച കൂടി സൂക്ഷ്മമായി നിരീക്ഷിക്കാനാണ് മെഡിക്കല്‍ ടീമിന്റെ ലക്ഷ്യം. പരമ്പരയുടെ ബാക്കി ഭാഗങ്ങളില്‍ താരത്തിന്റെ ലഭ്യത പിന്നീട് പ്രഖ്യാപിക്കും. രാഹുലിന് ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന് ശേഷം ക്വാഡ്രൈസ്പ്‌സ് വേദന അനുഭവപ്പെട്ടിരുന്നു, തുടര്‍ന്ന് നടന്ന വിശാഖപട്ടണം ടെസ്റ്റില്‍ നിന്ന് അദ്ദേഹം പുറത്താവുകയായിരുന്നു.
ഇതോടെ രഞ്ജി ട്രോഫിയില്‍ അസാമാന്യ ഫോമിലുള്ള കര്‍ണാടക ബാറ്റര്‍ ദേവദത്ത് പടിക്കലിനെ രാഹുലിന് പകരക്കാരനായി തെരഞ്ഞെടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ അടുത്തിടെ അവസാനിച്ച മത്സരത്തില്‍ 151 റണ്‍സാണ് പടിക്കല്‍ നേടിയത്.
പടിക്കല്‍ രഞ്ജിയിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും സഹിതം 556 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ അഭാവവും മറ്റ് താരങ്ങള്‍ ഫോം വാണ്ടെടുക്കാത്തതും ടീമിന് വലിയ തലവേദനയാണ്.
Content Highlight: Another big setback for India\