Advertisement
Entertainment news
'ഗംഗയെയും നാഗവല്ലിയെയും ഒരുമിച്ച് കാണാം കൂടെ നകുലനെയും'; മേക്കിങ് സീന്‍ പങ്കുവെച്ച് അനൂപ് സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 15, 07:55 am
Tuesday, 15th June 2021, 1:25 pm

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ അനൂപ്. ചിത്രത്തില്‍ ഏറെ രസകരമായ രംഗങ്ങളില്‍ ഒന്നായിരുന്നു സുരേഷ് ഗോപിയുടെ ഗംഗേ വിളിയില്‍ ശോഭന ഞെട്ടുന്നത്. ഈ രംഗത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് അനൂപ് വെളിപ്പെടുത്തുന്നത്.

മണിച്ചിത്രത്താഴ് സിനിമയിലെ രംഗത്തില്‍ ശോഭന മാമിന്റെ നാഗവല്ലി എന്ന കഥാപാത്രം കട്ടില്‍ ഉയര്‍ത്തിപ്പിടിച്ച് താഴെ ഇടുന്ന നിമിഷത്തില്‍ കൈവിരലുകള്‍ ചലനമില്ലാതെ നില്‍ക്കുന്നുണ്ട്. ഇവിടെ മാമിന്റെ നീന എന്ന കഥാപാത്രത്തിന്റെ കയ്യില്‍ മൊബൈല്‍ ആണുള്ളത്.

മേജര്‍ കഥാപാത്രം ഗംഗേ എന്ന് വിളിക്കുമ്പോള്‍ പെട്ടന്ന് നീനയുടെ കയ്യില്‍ നിന്നും മൊബൈല്‍ താഴെവീഴുന്നു. ആ സമയത്ത് ശോഭന മാമിനെ നോക്കിയാല്‍ നീനയെയും നാഗവല്ലിയെയും ഗംഗയെയുമൊക്കെ മാറിമാറി കാണാന്‍ കഴിയും, പിന്നെ നകുലനെയും. അനൂപ് സത്യന്‍ പറഞ്ഞു.

ഗംഗേ സീനിന്റെ മേക്കിങ് വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുന്നതിനിടെയാണ് അനൂപ് ഇക്കാര്യം തുറന്നു പറഞ്ഞത്.

അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദര്‍ശനത്തിനെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Anoop Sathyan shares experience about his film