ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ട്വന്റി വണ്‍ ഗ്രാംസ്. സിനിമയില്‍ നായകനായി എത്തിയത് അനൂപ് മേനോന്‍ ആയിരുന്നു. അടുത്തടുത്ത ദിവസങ്ങളിലായി നഗരത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നതും ആ കേസ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നതുമാണ് കഥ. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോറായിട്ടാണ് അനൂപ് മേനോന്‍ ട്വന്റി വണ്‍ ഗ്രാംസില്‍ എത്തിയത്.
താരത്തിന് പുറമെ രഞ്ജി പണിക്കര്‍, ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജിത്ത് എന്നിവരും സിനിമയില്‍ ഒന്നിക്കുന്നു. അനൂപ് മേനോന്റെ കഥാപാത്രങ്ങളില്‍ സ്വീകാര്യത കിട്ടിയ ഒരു കഥാപാത്രമായിരുന്നു ഡി.വൈ.എസ്.പി നന്ദകിഷോര്‍. അത്തരത്തില്‍ ഉള്ള ഒരു പൊലീസ് വേഷം ഇനി ചെയ്യുമോ, അതോ അതില്‍ നിന്നും മാറി മറ്റുള്ള വേഷങ്ങള്‍ ചെയ്യാനാണോ താത്പര്യം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.
നന്ദകിഷോറിനെ പോലെയുള്ള പൊലീസ് വേഷം ചെയ്യാന്‍ താത്പര്യമുണ്ടെന്നാണ് അനൂപ് പറയുന്നത്. ട്വന്റി വണ്‍ ഗ്രാംസിന്റെ അടുത്ത ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിബിന്‍ കൃഷ്ണ അതിനുള്ള സ്‌ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും 2025ല്‍ ആ സിനിമ ഉണ്ടായേക്കാം എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.
‘അങ്ങനെയുള്ള പൊലീസ് വേഷം ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍, ആരെങ്കിലും അത്തരം വേഷങ്ങള്‍ തരണമല്ലോ. തന്നാല്‍ ഉറപ്പായിട്ടും ഞാന്‍ ചെയ്യും. എന്തായാലും ഈ സിനിമയുടെ സെക്കന്റ് പാര്‍ട്ട് ഉണ്ടാകും. 2025ലോ മറ്റോ ആയിട്ട് ആ പ്രൊജക്റ്റ് നടക്കുമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിബിന്‍ (ബിബിന്‍ കൃഷ്ണ) അതിനുള്ള സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തിന്റെ സെക്കന്റ് പോര്‍ഷനാകും വരാനിരിക്കുന്നത്. സീക്വലായിട്ട് ആകില്ല ആ സിനിമ വരിക. മറ്റൊരു കേസുമായി നന്ദകിഷോര്‍ വരും,’ അനൂപ് മേനോന്‍ പറഞ്ഞു.
Content Highlight: Anoop Menon Talks About Twenty One GMS Movie