അനൂപ് മേനോന്റെ സംവിധാനത്തില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. കൊമേര്‍ഷ്യല്‍ വിജയം നേടിയ ചിത്രം നിരൂപകര്‍ക്കിടയില്‍ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്.
ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഒരു പ്രധാന വേഷത്തില്‍ സുകുമാരിയും അഭിനയച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിലെ സുകുമാരിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. താന്‍ എഴുതിയ ചിത്രങ്ങളില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് സുകുമാരിയെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞുള്ളുവെന്ന് അനൂപ് മേനോന്‍ പറയുന്നു.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഉള്ളൊരു രംഗത്ത് സുകുമാരിയുടെ ഒരു റിയാക്ഷന്‍ ഉണ്ടെന്നും അത് കണ്ട സംവിധായകന്‍ വി.കെ പ്രകാശ് അത്ഭുതപ്പെട്ടുവെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുകുമാരിയമ്മക്ക് കുറച്ച് പടങ്ങളെ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഞാന്‍ എഴുതിയ സിനിമകളില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, തുടങ്ങിയ ചിത്രങ്ങളിലാണ് അമ്മ (സുകുമാരി) അഭിനയിച്ചിട്ടുള്ളു.
ട്രിവാന്‍ഡ്രം ലോഡ്ജില്‍ അവസാനം ഒരു സീനുണ്ട്. ജനാര്‍ദ്ദനന്‍ ചേട്ടന്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങുന്ന ഒരു രംഗം. ലോഡ്ജില്‍ നിന്ന് എല്ലാവരും ഇറങ്ങുന്ന നേരം ജനാര്‍ദ്ദനന്‍ ചേട്ടനുമായി എപ്പോഴും വഴക്കുള്ള സുകുമാരിയമ്മ കൊടുക്കുന്ന ഒരു റിയാക്ഷനുണ്ട്.
വി.കെ.പി അത് കണ്ടിട്ട് ‘എന്തോന്നാടാ’ ഇത് എന്ന് അത്ഭുതത്തോടെ ചോദിച്ച് പോയി. കാരണം നമ്മള്‍ ഇത്രയും ഡയലോഗ് എഴുതേണ്ട ആവശ്യം ഒന്നും ഇല്ല. ഒരു നോട്ടം കൊണ്ട് അതെല്ലാം സുകുമാരിയമ്മ പറഞ്ഞ് തീര്‍ത്തു,’ അനൂപ് മേനോന്‍ പറയുന്നു.
Content Highlight: Anoop Menon Talks About Sukumari’s Performance In Trivandrum Lodge Movie