നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിങ് ഫിഷ്.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിങ് ഫിഷ്.
രഞ്ജിത്തും അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ വലിയ ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ നല്ല അഭിപ്രായവും ചിത്രം നേടിയിരുന്നു. സിനിമ കണ്ട ശേഷം മോഹൻലാൽ തന്നോട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് അനൂപ് മേനോൻ.
ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിച്ച വേഷത്തിലേക്ക് തന്നെ വിളിക്കാമായിരുന്നില്ലേയെന്ന് മോഹൻലാൽ ചോദിച്ചെന്നും ചിത്രം ഒരു മ്യൂസിക് ബാക്ക്ഗ്രൗണ്ടിൽ ഒരുക്കാനായിരുന്നു ആദ്യം കരുതിയതെന്നും അനൂപ് മേനോൻ പറയുന്നു. തന്റെ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രം പോലെ ഒരുപാട് പേർ ഇന്ന് കിങ് ഫിഷിനെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അനൂപ് മേനോൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിങ് ഫിഷ് കണ്ടിട്ട് ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, എടാ ആ റോൾ ഞാൻ ചെയ്യുമായിരുന്നുവെന്ന്. ഞാൻ പറഞ്ഞു, ചേട്ടനെ വെച്ചൊന്നും ഈ പടം ചെയ്യാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചിട്ടേയില്ലായെന്നായിരുന്നു.
അപ്പോൾ അദ്ദേഹം, അതെന്താ എന്നെ വിളിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചു. പക്ഷെ കിങ് ഫിഷ് ചെയ്യുന്ന സമയത്ത് എന്റെ മനസിൽ മറ്റൊരാളും കാസ്റ്റിങ്ങിൽ ഇല്ലായിരുന്നു. ആ ചിത്രം ആദ്യം ആലോചിച്ചത് ഒരു മ്യൂസിക്കൽ ബാക്ക് ഗ്രൗണ്ടിൽ ആയിരുന്നു.
അതിൽ എസ്.പി ബാലസുബ്രഹ്മണ്യം സാറും ഞാനുമായിരുന്നു. അതിനുവേണ്ടി ബാല സാറുമായി ഒരു മീറ്റിങ് ഒക്കെ കഴിഞ്ഞതാണ്. പൂർണമായി ഒരു മ്യൂസിക്കൽ ബാക്ക് ഗ്രൗണ്ടിൽ ചെയ്യാമെന്ന് കരുതിയതാണ്.
പിന്നീട് അതെല്ലാം മാറി. ഇപ്പോൾ ആളുകൾ ആ പടം ഒ.ടി.ടിയിൽ കണ്ടിട്ട് വിളിക്കാറുണ്ട്. ഒരുപാട് പേർക്കത് ഇഷ്ടമായെന്ന് പറയുന്നു. അങ്ങനെ സംഭവിക്കും. പകൽ നക്ഷത്രങ്ങളും അതുപോലെയായിരുന്നു. തിയേറ്ററിൽ ഒന്നും ആവാത്ത പടമാണ്. പക്ഷെ പിന്നീട് ഒരുപാടാളുകൾ ചർച്ച ചെയ്യുന്ന ഒരു സിനിമയായി അത് മാറി,’അനൂപ് മേനോൻ.
Content Highlight: Anoop Menon Talk About Talk King fish Movie And Mohanlal