| Saturday, 4th November 2023, 3:39 pm

ഷൂട്ട് നടക്കുകയാണ്, ക്യാമറയ്ക്ക് അപ്പുറത്ത് അയാള്‍ വന്നപ്പോള്‍ ആസിഫ് അപ്‌സെറ്റായി: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. മലയാളത്തിലെ യുവ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ. ഇന്നത്തെ തലമുറയിലെ നായകൻമാരെല്ലാം മിടുക്കൻമാരാണെന്നാണ് താരം പറയുന്നത്.

യുവ നടന്മാരിൽ ആസിഫ് അലിയുടെ പ്രകടനം തനിക്ക് ഇഷ്ടമാണെന്നും, ആസിഫ് നല്ല രസമുള്ളൊരു ആക്ടർ ആണെന്നും അനൂപ് മേനോൻ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഇന്നത്തെ തലമുറയിലെ നടൻമാർ മിടുക്കൻമാരാണ്. കഥാപാത്രങ്ങളെ ഞങ്ങൾ ഉൾക്കൊള്ളുന്നതിനേക്കാൾ നന്നായി സമീപിക്കാൻ കഴിവുള്ള നടന്മാരാണ് ഇപ്പോഴുള്ള എല്ലാവരും. എനിക്ക് അവരെ കുറിച്ച് തോന്നിയിട്ടുള്ള ഒരേയൊരു കാര്യം, അഭിനേതാവ് എന്ന നിലയിൽ കുറച്ചുകൂടി ലിറ്റററി ആയിട്ടുള്ള ബന്ധങ്ങൾ കൂടെ ഇവർക്കുണ്ടെങ്കിൽ അത് ഭയങ്കരമായി ഹെൽപ്പ് ചെയ്യും.

സിനിമകൾ മാത്രമല്ല ഒരു കഥാകൃത്ത് കൊടുക്കുന്ന ഇൻപുട്ടുകൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ അവരെയൊന്നും പിടിച്ചാൽ കിട്ടില്ല. അത്തരത്തിലാണ് ഇവിടെയുള്ള നടൻമാരുള്ളത്. എല്ലാവരും ഭയങ്കര മിടുക്കൻമാരാണ്. നമ്മൾ കണ്ട് പഠിക്കേണ്ട കുട്ടികളാണ് എല്ലാവരും.

ആസിഫ് അലി എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ആക്ടറാണ്. ബി ടെക്ക് എന്ന സിനിമയിലാണ് ആസിഫിന്റെ വളരെ വ്യത്യസ്തമായൊരു രീതി ഞാൻ കാണുന്നത്. ഞാനൊക്കെ വളരെ സിമ്പിളായാണ് ഒരു സീനിനേയും ക്യാമറയേയുമെല്ലാം സമീപിക്കാറുള്ളത്. ഓരോ അഭിനേതാവിനും ഓരോ രീതികളാണ്. പല മെത്തേഡുകളുമാണ്.

ഒരു ദിവസം ബി ടെക്കിന്റെ ഷൂട്ട്‌ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ആസിഫിന്റെ ഒരു ഷോട്ട് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ആസിഫിന്റെ വിഷനിൽ ഒരാൾ വന്നപ്പോൾ അവൻ ആകെ അപ്സെറ്റായി. അതായത് ക്യാമറയുടെ അപ്പുറത്ത് ഒരാൾ വന്നപ്പോൾ ആസിഫിന് അഭിനയത്തിൽ അതൊരു തടസമായി തോന്നി. അവൻ അത്രയും ഫോക്കസ്ഡാണെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്.

പിന്നീട് ജീത്തു ജോസഫിന്റെ കൂമൻ എന്ന സിനിമയിലെ അവന്റെ പ്രകടനം, കെട്ട്യോൾ ആണെന്റെ മാലാഖയിലെ അഭിനയം, ഇതെല്ലാം വളരെ ഗംഭീരമായിരുന്നു. ആസിഫ് ഭയങ്കര രസമുള്ളൊരു ആക്ടറാണ്,’അനൂപ് മേനോൻ പറയുന്നു.

Content Highlight: Anoop Menon Talk About New Gen Actors

We use cookies to give you the best possible experience. Learn more