| Thursday, 22nd August 2024, 3:37 pm

മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് സംവിധായകൻ, ഹെലി ക്യാമൊക്കെ ആദ്യമായി ഉപയോഗിച്ചത് അദ്ദേഹം: അനൂപ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അനൂപ് മേനോൻ. ആദ്യ ചിത്രം തന്നെ പരാജയപ്പെട്ടെങ്കിലും ആറ് വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

അനൂപ് മേനോന്റെ കരിയർ ഗ്രോത്തിൽ വലിയ പങ്കു വഹിച്ച സംവിധായകനാണ് വി.കെ.പ്രകാശ്. അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു.

വി.കെ. പ്രകാശിനെ കുറിച്ച് പറയുകയാണ് അനൂപ് മേനോൻ. നിർണായകം, ത്രീ കിങ്‌സ്, ട്രിവാൻഡ്രം ലോഡ്ജ്, മൂന്നാമതൊരാൾ തുടങ്ങി എന്നും വ്യത്യസ്ത ഴോണറിലുള്ള സിനിമകൾ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വി.കെ.പ്രകാശ്. മലയാളത്തിൽ ഏറ്റവും അണ്ടർറേറ്റഡ് സംവിധായകനാണ് വി.കെ.പ്രകാശെന്ന് പറയുകയാണ് അനൂപ് മേനോൻ.

സിനിമയിലെ പല ടെക്‌നോളജീസും ആദ്യമായി പരീക്ഷിച്ചത് അദ്ദേഹമാണെന്നും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലാണ് ഹെലി ക്യാം ഉപയോഗിക്കുന്നതെന്നും അനൂപ് മേനോൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വി.കെ. പ്രകാശ് എന്നും ചെറുപ്പമാണ്. ഹൃദയം കൊണ്ട് ചെറുതാണെന്ന് മാത്രമല്ല എന്നും പുതിയത് ചെയ്യണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് അദ്ദേഹം. ഒരു പ്രത്യേക എനർജിയുള്ള ആളാണ് വി.കെ.പി. അദ്ദേഹം ഒരു മികച്ച സംവിധായകനാണ്. സത്യത്തിൽ മലയാളത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള സംവിധായകനാണ് അദ്ദേഹം.

വി.കെ.പി പഠിച്ചതൊക്കെ കേരളത്തിന് പുറത്തായതിനാൽ അങ്ങനെ മലയാളം സ്ക്രിപ്റ്റിലൊന്നും ഫോക്കസ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ മലയാള ഭാഷയോട് അത്ര പരിചയമില്ല. പക്ഷെ ചെയ്യുന്ന വർക്കിന്റെ ക്രാഫ്റ്റ് പരിഗണിക്കുമ്പോൾ അദ്ദേഹം ഒരു മാസ്റ്ററാണ്.

മലയാളത്തിലെ ഏറ്റവും വലിയ ടെക്‌നോളജിക്കൽ അഡ്വാൻസ്മെന്റ് ആദ്യം സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. അതിൽ ഡിജിറ്റലൊക്കെ ഉൾപ്പെടുന്നുണ്ട്. ഹെലി ക്യാമൊക്കെ ആദ്യം ഉപയോഗിക്കുന്നത് ട്രിവാൻഡ്രം ലോഡ്ജിലാണ്. ശരിക്കും അദ്ദേഹം ഒരു മാസ്റ്റർ.

Content Highlight: Anoop Menon Talk About Director V.k.prakash

Latest Stories

We use cookies to give you the best possible experience. Learn more