| Sunday, 15th October 2023, 8:24 pm

ഷോട്ടിനിടയില്‍ ആസിഫ് അപ്‌സെറ്റായി, പ്ലീസ് അത് ചെയ്യരുതെന്ന് പറഞ്ഞു: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അനൂപ് മേനോന്‍. ഷോട്ടിനിടക്ക് ആസിഫ് വളരെയധികം ഫോക്കസ്ഡായാണ് ഇരിക്കുന്നതെന്നും ബി.ടെക് ചിത്രത്തിനിടക്കാണ് തനിക്ക് അത് മനസിലായതെന്നും അനൂപ് മേനോന്‍ പറഞ്ഞു. പുതിയ തലമുറയിലെ നടന്മാര്‍ മിടുക്കന്മാരാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞു.

‘ബി.ടെക് എന്ന സിനിമയിലാണ് ആസിഫിന്റെ വ്യത്യസ്തമായ ആസ്‌പെക്ട് ഞാന്‍ കാണുന്നത്. കുറച്ച് കൂടി ഈസിയായും കാഷ്വല്‍ രീതിയിലുമാണ് ഞാന്‍ ക്യാമറയെ സമീപിക്കുന്നത്. ഓരോരുത്തരുടെ മെത്തേഡ് ആണത്. ഞാന്‍ ഒരുദിവസം ബി. ടെകിനായി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആസിഫിന്റെ കുറച്ച് മുന്നിലായി ഒരാള്‍ എന്തോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഷോട്ടിനിടയില്‍ ആസിഫ് അപ്‌സെറ്റായി. പ്ലീസ് അത് ചെയ്യാതിരിക്കൂ. അയാള്‍ അത്രയും കോണ്‍സെന്‍ട്രേറ്റഡാണ്. കുറച്ച് ദൂരെയാണ് അയാള്‍ നില്‍ക്കുന്നത്. ആസിഫ് അത്രയും ഫോകസ്ഡാണെന്ന് ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്.

ജീത്തൂവിന്റെ പടത്തിലെ അയാളുടെ പെര്‍ഫോമന്‍സ്, കൂമനിലെ പെര്‍ഫോമന്‍സ്, കെട്ട്യോളാണെന്റെ മാലാഖയിലെ പെര്‍ഫോമന്‍സൊക്കെ രസമായി ചെയ്തിട്ടുണ്ട്.

ഇന്നത്തെ തലമുറ മിടുക്കന്മാരാണ്. ഞങ്ങള്‍ തുടങ്ങിയതിനെക്കാള്‍ ഭംഗിയായി ഒരു കഥാപാത്രത്തെ സമീപിക്കാന്‍ അറിയുന്ന ആള്‍ക്കാരാണ്. കുറച്ചുകൂടി ലിറ്റററി ആയിട്ടുള്ള ബന്ധം കൂടിയുണ്ടെങ്കില്‍ അത് ഹെല്‍പ്ഫുള്ളായിരിക്കും. എഴുത്തുകാരന് കൊടുക്കുന്ന ഇന്‍പുട്‌സ് എന്താണെന്നും കൂടി അറിഞ്ഞാല്‍ തൊടാന്‍ പറ്റാത്ത രീതിയിലാണ് ഇവിടുത്തെ ആക്ടേഴ്‌സ് ഉള്ളത്. പുതിയ പിള്ളേരൊക്കെ ഭയങ്കര മിടുക്കന്മാരാണ്. കണ്ടുപഠിക്കേണ്ട കുട്ടികളാണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

ഓ സിന്‍ഡ്രല ആണ് പുതുതായി റിലീസിനൊരുങ്ങുന്ന അനൂപ് മേനോന്റെ ചിത്രം. അനൂപ് മേനോന്‍ തന്നെ കഥയെഴുതി റെണോലസ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദില്‍ഷ പ്രസന്നനാണ് നായിക. മല്ലിക സുകുമാരന്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, മാലാ പാര്‍വതി, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാദുഷ എന്‍.എം, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Anoop Menon shares his experience of acting with Asif Ali

Latest Stories

We use cookies to give you the best possible experience. Learn more