| Thursday, 25th May 2023, 7:29 pm

'ഇനി അടുത്തത് തിമിംഗല വേട്ട'; സ്വയം ട്രോളി അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അടുത്ത ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട്  അനൂപ് മേനോന്‍. ഇനി അടുത്ത ‘അക്വാട്ടിക് യൂണിവേഴ്സ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഡോള്‍ഫിന്‍, വരാല്‍, കിംഗ് ഫിഷ് എന്നീ പേരുകളില്‍ അദ്ദേഹം മുന്‍പ് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് ഗോപനാണ് തിമിംഗല വേട്ടയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

പോസ്റ്ററിന് താഴെ രസകരമായ കമ്മന്റുകളാണ് പ്രേക്ഷജ്കാരുടെ ഭാഗത്ത്‌നിന്നും ഉണ്ടാകുന്നത്.
‘അനൂപ് മേനോന്‍ ഫിഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഇനി തിമിംഗലവും’, വരാല്‍, ഡോള്‍ഫിന്‍, കിംഗ് ഫിഷ്, ദേ ഇപ്പോള്‍ തിമിംഗലവും, നിങ്ങള്‍ ഒരു കില്ലാഡി തന്നെ, അക്വാട്ടിക് സ്റ്റാര്‍’, തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത്.

                                           

തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ച് നര്‍മവും പൊളിറ്റിക്കല്‍ സറ്റയറും ഉള്‍ക്കൊള്ളിച്ചുള്ള ചിത്രമായിരിക്കും തിമിംഗല വേട്ട.
വിജയ രാഘവന്‍, മണിയന്‍പിള്ള രാജു, നന്ദു, കോട്ടയം രമേശ്, അശ്വിന്‍ മാത്യു ന്നിവരെ കൂടാതെ നാല് ജാപ്പനീസ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വി.എം.ആര്‍ ഫിലിമിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും, സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ബിജിബാലും ആണ്. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തിയേക്കും.

Content Highlights: Anoop Menon on Thimingala Vetta movie

Latest Stories

We use cookies to give you the best possible experience. Learn more